കാസര്‍ഗോഡ്: വിഷം അകത്തു ചെന്ന് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസർഗോഡ് കോളിച്ചാല്‍ ഒറോട്ടിക്കാനത്തെ മാധവന് (54) ആണ് മരിച്ചത്.
ആഗസ്ത് നാലിനാണ് മാധവനെ വിഷം കഴിച്ച നിലിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് നിരീക്ഷണത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് മരണം. തുടർന്ന് നടത്തിയ പരിശോധനയിലും കൊവിഡ് പോസിറ്റീവ് ആയതിനാല്‍ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോളിച്ചാലിലെ വീട്ടില്‍ സംസ്കരിച്ചു.
പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നാണ് സമ്പര്‍ക്കത്തില്‍ കൊവിഡ് ബാധിച്ചതെന്നാണ് സംശയം. കാസര്‍ഗോഡ് കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് മരണപ്പെട്ടവരില്‍ നാലുപേര്‍ക്കും മെഡിക്കല്‍ കോളജില്‍ ചികില്സക്കിടേയാണ് കൊവിഡ് ബാധിച്ചത്.
ഭാര്യ: രുഗ്മിണി. മക്കള്‍: മഹേഷ്, മായ. മരുമകള്‍: രേവതി. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 24 ആയി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.