നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അഞ്ചുവയസുകാരന്

  COVID 19| എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അഞ്ചുവയസുകാരന്

  Covid 19 in Ernakulam | കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നുപേരെയും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

  Coronavirus

  Coronavirus

  • Share this:
   കൊച്ചി: എറണാകുളത്ത് ഇന്ന് പുതിയതായി റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് കേസ്. മെയ് എട്ടിന് പോസിറ്റീവായ ചെന്നൈയിൽ നിന്നും ചികിത്സക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ അഞ്ചുവയസുള്ള മകനാണ് രോഗം സ്ഥിരീകരിച്ചത്.

   കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നുപേരെയും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയാറാക്കി വരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

   TRENDING:ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ദോഹയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും
   [NEWS]
   വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്‌വഴക്കമാക്കരുതെന്നും നിർദേശം [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ് [NEWS]

   വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

   Published by:Rajesh V
   First published:
   )}