നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| രണ്ടാഴ്ച ലോക്ക്ഡൗൺ പരിഗണിക്കണമെന്ന് മെഡിക്കൽ കൊളേജ് ഡോക്ടർമാരുടെ സംഘടന

  COVID 19| രണ്ടാഴ്ച ലോക്ക്ഡൗൺ പരിഗണിക്കണമെന്ന് മെഡിക്കൽ കൊളേജ് ഡോക്ടർമാരുടെ സംഘടന

  കോവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നേരിടാൻ സർക്കാരിന് പതിനഞ്ചിന നിർദേശങ്ങൾ നൽകി കെജിഎംസിടിഎ. കേരളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കോവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങളാണ് സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറിയത്.

   പ്രധാന നിർദ്ദേശങ്ങൾ

   1. കേരളത്തിൽ കോവിഡിന്റെ അതിവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിയുമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ക് ഡൗൺ പരിഗണിക്കുന്നത് നന്നായിരിക്കും.

   2. ഒപി യിലേക്കുമുള്ള സാധാരണ രോഗങ്ങൾക്കുള്ള ചികിത്സകൾ പൂർണമായും ഓൺലൈൻ ആയോ, ചെറിയ ആസ്പത്രികൾ മുഖേനയോ ആകുക

   3. ടെർഷ്യറി ലെവൽ കെയർ കൊടുക്കേണ്ട മെഡിക്കൽ കോളേജ് ഡോക്ടർമാരെ സെക്കണ്ടറി / പ്രൈമറി കെയർ സെന്റർ കളിലേക്കു വിന്യസിക്കരുത്.

   4. കോവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി മെഡിക്കൽ കോളേജിൽ COVID വാർ റൂം തുടങ്ങുക

   5. ഐസിയു കിടക്കകൾ, ഓക്സിജൻ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങൾ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്ക

   6. മെഡിക്കൽ കോളേജിൽ ആവശ്യത്തിനുള്ള ഹൈ ഫ്ലോ നേസൽ ഓക്സിജനും വെന്റിലേറ്ററുകളും പുതിയതായി ലഭ്യമാക്കുക

   You may also like:COVID 19| മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണങ്ങൾ 5000 എന്ന നിലയിൽ ഉയരാം: പഠനം/a>

   7. ഇതുവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം 200 ഇൽ പരം ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുകയുണ്ടായി. അതിനാൽ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക് ആവശ്യം വന്നാൽ ICU ഉൾപ്പെടെ ഉള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം.

   8. കോവിഡ് ബാധിച്ചു സ്ഥിരമായ വൈകല്യങ്ങൾ സംഭവിക്കുന്ന സ്റ്റാഫുകൾക്ക് കോവിഡ് പ്രത്യേക ഡിസബിലിറ്റി ഇൻഷുറൻസ് നടപ്പിലാക്കണം.

   9. മെഡിക്കൽ കോളേജുകളിൽ തീവ്രത കുറഞ്ഞ കോവിഡ് കേസുകൾ ചികില്സിക്കാതെ അത്യാസന്നരും ഓക്സിജൻ / വെന്റിലേറ്റർ ആവശ്യമായ രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുക എന്നുള്ളതാണ്.

   10. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കോവിഡ് മരണനിരക്ക് വളരെ കൂടുതലാണ് . ഇത് കുറക്കാൻ കോവിഡ് രോഗികൾക്കുള്ള ഡയാലിസിസ് സംവിധാനങ്ങൾ വർധിപ്പിക്കണം
   You may also like:Vaccine Challenge | വർധിച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; പൊലീസുകാരന് സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ/a>

   11. മെഡിക്കൽ/ പിജി വിദ്യാർത്ഥികളുടെ പരീക്ഷകൾ വൈകിക്കരുത്

   12.കോൺട്രാക്ട് പ്രകാരത്തിൽ അടിയന്തരമായി റസിഡന്റ് ഡോക്ടർമാരെയും , നേഴ്സ് മാരെയും , ഗ്രേഡ് 1 ഗ്രേഡ് 2 അറ്റൻഡർ മാരെയും ക്ലീനിങ് സ്റ്റാഫിനെയും നിയമിക്കണം

   13. മെഡിക്കൽ സോഷ്യൽ വർക്കർമാരെയും നിയമിക്കണം.

   14. ഓൺലൈൻ പഠനത്തിന് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗങ്ങളെയും അതിവേഗ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കണം.

   15. കോവിഡ് റിസേർച്ചിനു വേണ്ടി പ്രത്യേക പരിഗണ കൊടുക്കണം

   കേരളത്തില്‍ ഇന്നലെ 28,447 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
   Published by:Naseeba TC
   First published:
   )}