HOME » NEWS » Corona » COVID 19 CONSUMER FED INTO COVID MEDICINE SALES JK TV

Covid 19 | കോവിഡ് മരുന്ന് വില്‍പ്പന രംഗത്തേക്ക് കണ്‍സ്യൂമര്‍ഫെഡും

കോവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടന്‍ വില്‍പ്പനയ്ക്ക്  എത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 6, 2021, 7:37 PM IST
Covid 19 | കോവിഡ് മരുന്ന് വില്‍പ്പന രംഗത്തേക്ക് കണ്‍സ്യൂമര്‍ഫെഡും
consumer fed
  • Share this:
എറണാകുളം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്ന് വില്‍പ്പന രംഗത്തേയ്ക്ക് കണ്‍സ്യൂമര്‍ഫെഡും.പൊതു വിപണിയില്‍ 637 രൂപയോളം വില വരുന്ന മരുന്നുകളാണ് 200 രൂപയ്ക്ക് നീതി മെഡിയ്ക്കല്‍ സ്റ്റോറുകള്‍ വഴി കണ്‍സ്യൂമര്‍ ഫെഡ് നല്‍കുന്നത്. കോവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടന്‍ വില്‍പ്പനയ്ക്ക്  എത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍, ഗൗസ് തുടങ്ങി പത്ത് ഉല്‍പ്പന്നങ്ങളാണ് മെഡിക്കല്‍ കിറ്റിലുള്ളത്. പൊതു വിപണിയിലേക്കാള്‍ വളരെ കുറഞ്ഞ വിലയിലാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ മരുന്ന് വില്‍പ്പന. 220 രൂപ വിലയുള്ള വൈറ്റമിന്‍ സി ഗുളികകള്‍ 54 രൂപയ്ക്ക് ലഭിയ്ക്കും. നൂറു രൂപയുടെ എന്‍ 95 മാസ്‌ക്കിന് 16 രൂപയാണ് വില.വിപണിയിലുള്ളതിനേക്കാള്‍ പകുതി വിലയ്ക്ക് സാനിറ്റൈസര്‍ നല്‍കും. 78 നീതി മെഡിയ്ക്കല്‍ സ്റ്റോറുകളിലാണ് ആദ്യഘട്ടത്തില്‍ മരുന്ന് വില്‍പ്പന.

അടുത്ത ആഴ്ച്ചയോടെ കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും മരുന്ന് വിതരണം ചെയ്യും. 3000 കിറ്റുകള്‍ വില്‍പ്പനയ്ക്കായി ഷോപ്പുകളില്‍ എത്തിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ ഹൗസ് ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് മരുന്ന് വിതരണം ചെയ്യുമെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

വിദഗ്ദ്ധരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് കോവിഡിന് ശേഷം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ചികിത്സ കിറ്റ് തയ്യാറാക്കുകയെന്നും എം മെഹബൂബ് പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡില്‍ ഷോപ്പുകളില്‍ 48 കോടി രൂപയുടെ പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. ലോക്ഡൗണ്ടിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ സാധനങ്ങള്‍ എത്തിയ്ക്കുമെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

മെഡിക്കല്‍ കിറ്റ്

1) PARACETAMOL (2) Rs 11.76

2)MOUTH WASH (1) Rs 25.50

3)VITAMIN C (2) Rs 54

4)B COMPLEX (3) Rs 15.75

5)INHALATION TAB (1) Rs 18.75

6) GLOVES (2) Rs 15.40

7) 3 PLY MASK (3 ) Rs 15

8)N 95 MASK (1) Rs 16

9) SANITIZER (1) Rs 25

10) ORS POWDER (1) Rs 2.86
Published by: Jayesh Krishnan
First published: May 6, 2021, 7:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories