HOME » NEWS » Corona » COVID 19 CORONA VIRUS TESTED POSITIVE FOR 62480 PEOPLE IN 24

Covid 19 | രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്നു; 24 മണിക്കൂറിനിടെ 62,480 പേർക്ക് കോവിഡ്

തുടര്‍ച്ചയായി രണ്ടാംദിവസവും വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കില്‍ മുന്നിലുള‌ളത് കേരളമാണ്. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം 12,469 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്

News18 Malayalam | news18-malayalam
Updated: June 18, 2021, 11:05 AM IST
Covid 19 | രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്നു; 24 മണിക്കൂറിനിടെ 62,480 പേർക്ക് കോവിഡ്
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നുവെന്ന് പ്രതീക്ഷ നൽകി പുതിയ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1587 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ വാർത്ത ഒരു ദിവസത്തിനിടെ 88977 പേര്‍ രോഗമുക്തി നേടി. രോഗനിരക്ക് കുറയുന്നതും രോഗമുക്തി നിരക്ക് കൂടുന്നതും ആശ്വാസകരമായ വാർത്തയാണ്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായി രണ്ടാംദിവസവും വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കില്‍ മുന്നിലുള‌ളത് കേരളമാണ്. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം 12,469 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്ര 9830, തമിഴ്‌നാട് 9118, ആന്ധ്രാ പ്രദേശ് 6151, കര്‍ണാടക 5983 എന്നിങ്ങനെയാണ് മ‌റ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 19.96 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് വ്യാഴാഴ്ച 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read- ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1595, കൊല്ലം 1405, എറണാകുളം 1257, മലപ്പുറം 1261, തൃശൂര്‍ 1135, കോഴിക്കോട് 951, പാലക്കാട് 614, ആലപ്പുഴ 947, പത്തനംതിട്ട 576, കണ്ണൂര്‍ 474, കോട്ടയം 437, ഇടുക്കി 396, കാസര്‍ഗോഡ് 410, വയനാട് 242 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂര്‍ 6 വീതം, എറണാകുളം, കാസര്‍ഗോഡ് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂര്‍ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂര്‍ 700, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Published by: Anuraj GR
First published: June 18, 2021, 11:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories