നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | മഹാരാഷ്ട്ര ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കേന്ദ്ര ആരോഗ്യമന്ത്രാലയം

  Covid 19 | മഹാരാഷ്ട്ര ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കേന്ദ്ര ആരോഗ്യമന്ത്രാലയം

  13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം കേസുകളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

  COVID 19

  COVID 19

  • Share this:
   ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെപ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം കേസുകളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

   മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, ജാര്‍ഖണ്ഡ്, ലഡാക്ക്, ദാമന്‍ ആന്‍ഡ് ദീയു, ലക്ഷദ്വീപ്, ആന്‍മാന്‍ നിക്കോബാര്‍, എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം ആറു സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളില്‍ 50,000ല്‍ താഴെയാണ് രോഗികളുടെ എണ്ണം.

   മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി കുറവുണ്ടായി. എന്നാല്‍ കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കാശ്മീര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ വര്‍ധനയുണ്ട്. അതേസമയം രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

   Also Read-Covid 19 | സംസ്ഥാനത്ത് 37290 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 26.77

   എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ മേയ് 12 മുതല്‍ പത്തു ദിവസത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

   ലോക്ഡൗണ്‍ സമയത്ത് അവശ്യ സേനവനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാക്സിന്‍ ഉത്പാദം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രം സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.

   രാജ്യത്ത് കോവിഡ് വാക്‌സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഗുണപരമായ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

   Also Read-ഗ്ലൂക്കോസും ഉപ്പും ചേർത്ത് വ്യാജ റെംഡെസിവിർ ഇൻഞ്ചക്ഷൻ, മഹാമാരിയെ അവസരമാക്കി തട്ടിപ്പ് സംഘം

   സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടുകയും ചെയ്തതോടെ നഗരം ഇനി ഓ്ക്‌സിജന്റെ പ്രശ്‌നം നേരിടുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

   അതേസമയം വാക്‌സിന്‍ ഷോര്‍ട്ടേജ് നേരിടുന്നതിനാല്‍ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം കാലതാമസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജ്യം കോവിഡ് വാകിസിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
   Published by:Jayesh Krishnan
   First published:
   )}