HOME » NEWS » Corona » COVID 19 COVID SPREAD CORONA CURFEW EXTENDED IN UTTAR PRADESH TILL MAY 24

Covid 19 | കോവിഡ് വ്യാപനം: ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ മേയ് 24 വരെ നീട്ടി

കോവിഡ് വ്യാപനം കുറയ്ക്കാന്‍ കര്‍ഫ്യൂ സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 15, 2021, 10:04 PM IST
Covid 19 | കോവിഡ് വ്യാപനം: ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ മേയ് 24 വരെ നീട്ടി
News18 Malayalam
  • Share this:
ലഖ്‌നൗ: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്ടയത്തില്‍ ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊറോണ കര്‍ഫ്യൂ മേയ് 24 വരെ നീട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊറോണ കര്‍ഫ്യൂവിന്റെ കാലാവധി മെയ് 17ന് അവസാനിരിക്കെയാണ് കര്‍ഫ്യൂ നീട്ടിയത്. കോവിഡ് വ്യാപനം കുറയ്ക്കാന്‍ കര്‍ഫ്യൂ സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

കോവിഡ് 19 ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും പരിശോധനയും  സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ സൗജന്യമായി നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ മെയ് 24 രാവിലെ ഏഴു മണിവരെയാണ് നീട്ടിയിരിക്കുന്നത്.

അതേസമയം ഗ്രാമീണ മേഖലകളില്‍ കോവിഡ് പരിശോധനയും ഓക്സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ചും വാക്സിനേഷന്‍ പ്രക്രിയയെക്കുറിച്ചും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read-കോവിഡ് ബാധിച്ചവരിലെ ഫംഗസ് ബാധ കേരളത്തിലും; അപൂര്‍വമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി

അതേസമയം വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിനോടൊപ്പം ഓക്സിജന്‍ കൃത്യമായി വിതരണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തുന്ന രീതി വര്‍ദ്ധിപ്പിക്കണം. ഗ്രാമീണ മേഖലകളില്‍ ഓക്സിജന്‍ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കോവിഡ് ബാധിച്ചവരുടെയും മരണവും സംബന്ധിച്ച കണക്കുകള്‍ കൂടുതല്‍ സൂതാര്യമാക്കണമെന്ന് പ്രധാമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്.

Also Read-നാലു ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3.26 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 16 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ ലോക്ഡൗണ്‍ വേളയില്‍ അനുവദിക്കുകയുള്ളൂ. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണി മുതല്‍ രാവിലെ പത്തു മണി വരെ മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കുകയെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ മാത്രമായി കുറച്ചു.
Published by: Jayesh Krishnan
First published: May 15, 2021, 10:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories