കോവിഡ് 19: തൊഴിൽ നഷ്ടപ്പെട്ടവർക്കു വേണ്ടി ന്യായവില ഭക്ഷണശാലയുമായി CPM

ഐസലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം അടക്കം എല്ലാ സഹായവും നൽകാനും വിവിധ ഘടകങ്ങളോടു പാർട്ടി ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: March 21, 2020, 10:10 AM IST
കോവിഡ് 19: തൊഴിൽ നഷ്ടപ്പെട്ടവർക്കു വേണ്ടി ന്യായവില ഭക്ഷണശാലയുമായി CPM
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗം വ്യാപിക്കുന്നതിനിടെ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായവർക്കു കൈത്താങ്ങാകാൻ സി.പി.എം. ഇതിനായി സിപിഎം മുൻകൈ എടുത്തു ന്യായവില ഭക്ഷണശാലകൾ തുടങ്ങും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഇത്തരം ഭക്ഷണശാലകൾ ക്രമീകരിക്കാൻ ലോക്കൽ കമ്മിറ്റികളോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.

ദിവസ വേതനക്കാർക്കു കോവിഡ് വ്യാപനം വൻ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന വിലയിരുത്തലിലാണ് നടപടി. കുടുംബശ്രീ പ്രവർത്തകരെക്കൂടി സഹകരിപ്പിച്ചാകും ന്യായവില ഭക്ഷണശാലകൾ ക്രമീകരിക്കുന്നത്.

You may also like:COVID 19| COVID 19 | വിദേശത്ത് നിന്നെത്തിയിട്ടും ഹോം ക്വാറന്റൈനിൽ കഴിഞ്ഞില്ല; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു; ബോളിവുഡ് താരത്തിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്
[NEWS]
കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെ കേസ്
[VIDEO]
COVID 19| പ്രകൃതീ നിന്റെ വികൃതി എന്ത് തകൃതി; മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് യുവമിഥുനങ്ങൾ
[NEWS]


ഐസലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം അടക്കം എല്ലാ സഹായവും നൽകാനും വിവിധ ഘടകങ്ങളോടു പാർട്ടി ആവശ്യപ്പെട്ടു. ഐസലേഷനിലുള്ള ഓരോ രോഗിയുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാനാണു നിർദേശം.

കൂട്ടമായിട്ടല്ലാതെ വീടുകളിലെത്തി ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്. കേരളം എടുത്ത മുൻകരുതലുകൾ രാജ്യത്തിനു തന്നെ മാതൃകയാണ്. രോഗവ്യാപനം തടയാനുള്ള ജാഗ്രത പാർട്ടി അംഗങ്ങളും ഘടകങ്ങളും കാണിക്കണമെന്നും പാർട്ടി നിർദേശിച്ചു.
First published: March 21, 2020, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading