നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് കോവിഡ് പ്രതിദിന നിരക്ക് 1000 കടന്നത് 172 ദിവസംകൊണ്ട്; അടുത്ത 27 ദിവസംകൊണ്ട് 2000 കടന്നു

  Covid 19 | സംസ്ഥാനത്ത് കോവിഡ് പ്രതിദിന നിരക്ക് 1000 കടന്നത് 172 ദിവസംകൊണ്ട്; അടുത്ത 27 ദിവസംകൊണ്ട് 2000 കടന്നു

  ജനുവരി 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ പ്രതിദിന നിരക്ക് 1000 കടന്നത് 172 ദിവസംകൊണ്ട്. അടുത്ത 27 ദിവസത്തിനിടെ ഇത് 2000 കടക്കുകയും ചെയ്തു. ഇതാദ്യമായി ഇന്നാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം 2000 കടന്നത്. ഇന്ന് 2333 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

   ജനുവരി 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മാർച്ച് 12നാണ് പ്രതിദിന കേസ് 10 കടന്നത്. പ്രതിദിന നിരക്ക് മെയ് 24ന് 50ഉം ജൂൺ അഞ്ചിന് 100ഉം ആയി.

   മെയ് നാലിന് വിദേശത്തുനിന്ന് പ്രവാസികൾ വന്നു തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടാൻ തുടങ്ങിയത്. ജൂലൈ 14ന് പ്രതിദിന കേസ് 500 കടന്നു.  ജൂലൈ 22ന് ഇത് ആയിരം ആയി.
   ഓഗസ്റ്റ് 13ന് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1500 കടന്നു. ഓഗസ്റ്റ് 19ന് ഇത് 2000 കടന്നു.

   സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 202 ദിവസത്തിനിടെ അരലക്ഷം കടന്നു. ഇന്നത്തെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് നിലവിൽ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 32,611 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 182 ആയിട്ടുണ്ട്.

   കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
   You may also like:ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല [NEWS]കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ [NEWS] രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]

   17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
   Published by:Anuraj GR
   First published: