HOME » NEWS » Corona » COVID 19 DAILY NUMBER OF PATIENTS IN THE COUNTRY IS LESS THAN 40000

Covid 19 | രാജ്യത്ത് പ്രതിദിന രോഗികൾ 40000ൽ താഴെയെത്തി; 24 മണിക്കൂറിനിടെ 724 മരണം

രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ 12220 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: July 12, 2021, 12:51 PM IST
Covid 19 | രാജ്യത്ത് പ്രതിദിന രോഗികൾ 40000ൽ താഴെയെത്തി; 24 മണിക്കൂറിനിടെ 724 മരണം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37154 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 724 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചുള്ള മരണം 408764 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3.08 കോടി പിന്നിട്ടു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,00,14,713 ആണ്.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4.50 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 2.35 ലക്ഷത്തോളം കേസുകൾ കേരളം മഹാരാഷ്ട്ര എന്നീ രണ്ടു സംസ്ഥാനങ്ങളിലായാണ്. ദേശീയ രോഗമുക്തി നിരക്ക് 97.22 ശതമാനം ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ഇരുപത്തിയൊന്നാം ദിവസമാണ് രാജ്യത്ത് ടി പി ആർ മൂന്നു ശതമാനത്തില്‍ താഴെ തുടരുന്നത്.

രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ 12220 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസം പതിനായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന ഏക സംസ്ഥാനവും കേരളം മാത്രമാണ്. മഹാരാഷ്ട്രയില്‍ പുതിയതായി 8535 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 2775, ആന്ധ്രയില്‍ 2665, ഒഡീഷയില്‍ 2282, കര്‍ണാടകയില്‍ 1978 എന്നിങ്ങനെയാണ് കേരളവും മഹാരാഷ്ട്രയും കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലെ കണക്കുകൾ.

Also Read- Covid 19|  കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാമ്പിളുകളാണ് പരിശോധിച്ചത്.
 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1812, കോഴിക്കോട് 1402, തൃശൂര്‍ 1300, എറണാകുളം 1118, കൊല്ലം 1010, തിരുവനന്തപുരം 933, പാലക്കാട് 529, കണ്ണൂര്‍ 718, കാസര്‍ഗോഡ് 635, കോട്ടയം 566, ആലപ്പുഴ 568, വയനാട് 386, പത്തനംതിട്ട 287, ഇടുക്കി 233 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, വയനാട് 6, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം 2, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,502 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 896, കൊല്ലം 1637, പത്തനംതിട്ട 440, ആലപ്പുഴ 898, കോട്ടയം 390, ഇടുക്കി 218, എറണാകുളം 1524, തൃശൂര്‍ 1334, പാലക്കാട് 1040, മലപ്പുറം 1382, കോഴിക്കോട് 1250, വയനാട് 332, കണ്ണൂര്‍ 606, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,14,844 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,35,423 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Published by: Anuraj GR
First published: July 12, 2021, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories