ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 70,756 പേർ രോഗബാധിതരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 87 മരണങ്ങളും 3,604 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
ആരോഘ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 46,008 ആണ്. 22,454 പേർ രോഗമുക്തരായി. 31.73 ആണ് ഇന്ത്യയിലെ രോഗമുക്തി ശരാശരി.
TRENDING:മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ [NEWS]യുഎഇയിലും സൗദിയിലും പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു [NEWS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]
ഇന്നലെ റിപ്പോർട്ട് ചെയ്ത 87 മരണങ്ങളിൽ 36 ഉം മഹാരാഷ്ട്രയിലാണ്. ഗുജറാത്ത്- 20, മധ്യപ്രദേശ്-6, തമിഴ്നാട്-6, രാജസ്ഥാൻ-6, ഉത്തർപ്രദേശ്-6, പശ്ചിമബംഗാൾ- 5, ഹരിയാന-1, ജമ്മുകശ്മീർ-1 എന്നിങ്ങനെയാണ് കണക്കുകൾ.
868 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Coronavirus italy, Coronavirus symptoms, Coronavirus update, Covid 19