നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്

  Covid 19 | ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്

  കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 10,744 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ പതിനായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10,744 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് പകര്‍ച്ചവ്യാധി ഉണ്ടായതിന് ശേഷം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിഡ് ബാധിച്ച് 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

   ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ 65 ശതമാനവും 45 വയസ്സിന് താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതേസമയം കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി. സര്‍ക്കാര്‍ വീടുതോറുമുള്ള വാക്‌സിന്‍ പ്രചാരണത്തിന് തയ്യറാണെന്നും അദ്ദേഹം അറിയിച്ചു.

   'കോവിഡ് 19 വാക്‌സിന്‍ എടുക്കുന്നതിനുള്ള പ്രായപരിധി നീക്കം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് വീടുതോറുമുള്ള പ്രചാരണത്തിന് സര്‍ക്കാര്‍ തയ്യറാണ്. ഡല്‍ഹിയില്‍ 65 ശതമാനം രോഗികളും 45 വയസ്സിന് താഴെയുള്ളവരാണ്'പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏപ്രില്‍ ഒന്നിന് ആരംഭിച്ച മൂന്നാഘട്ട വാക്‌സിനേഷനില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക.

   Also Read- Covid 19 | കോവിഡ് വ്യാപനം; റെംഡെസിവിര്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

   കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോവിഡ് വ്യാപനത്തിനെതിരെ പോരാടാന്‍ പ്രവര്‍ത്തിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കോവിഡ് സ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുള്ള കോവിഡ് വ്യാപനം 2020 നവംബറിനേക്കാള്‍ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

   'കോവിഡിനെതിരെയുള്ള പരിഹാരമല്ല ലോക്ഡൗണ്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരോഗ്യ സംവിധാനങ്ങളില്‍ താഴ്ച ഉണ്ടായാല്‍ മാത്രമേ ലോക്ഡൗണ്‍ നടപ്പാക്കൂ' അദ്ദേഹം വ്യക്തമാക്കി. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

   അതോസമയം ഉത്തര്‍പ്രദേശിലും പ്രതിദിന കോവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 15,353 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവമായ കേസുകളുടെ എണ്ണം 71,241 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയുടെ സ്ഥിതി ആശങ്കജനകമായി തുടരുകയാണ്. കോവിഡ് കേസുകളുടെ എണ്ണം 2.78 ലക്ഷമായും മരണസംഖ്യ 5,769 ആയും ഉയര്‍ന്നു.

   രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നതിനായി വാക്‌സിന്‍ ഉത്സവത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയതു. വാക്‌സിന്‍ ഉത്സവത്തിന്റെ ആദ്യ ദിവസം തന്നെ ഡല്‍ഹിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വാക്‌സിന്‍ ഉത്സവത്തിന്റെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി നഗരത്തിലുടനീളം നിരവധി വാക്‌സിന്‍ ക്യാമ്പുകള്‍ ആരംഭിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജിലിന്റെ ഓഫീസ് അറിയിച്ചു.

   കോവിഡിനെതിരായ രണ്ടാം യുദ്ധമാണ് വാക്‌സിന്‍ ഉത്സവമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിലൂടെ ആളുകള്‍ക്ക് തങ്ങളെയും മറ്റുവള്ളവരെയുംസംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍, ചികിത്സ, സംരക്ഷണം എന്നിവയും മനസ്സലുണ്ടാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രായമായ ആളുകള്‍ക്കും വാക്‌സിനെക്കുറിച്ച് അറിയാത്ത ആളുകള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിന് സഹായിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

   'വാക്‌സിന്‍ ജാബ് പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്പ് ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് നാം നീങ്ങണം'അദ്ദേഹം പറഞ്ഞു. ഈ നാലു ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവിന്റെ വ്യക്തിപരവും സാമൂഹികപരവും ഭരണപരവുമായ തലങ്ങളില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ടെന്നും അവ നിറവേറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി രാജ്യത്തുടനീളം വാക്‌സിന്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതോടെ യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ് വാക്‌സിന്‍ ഉത്സവമെന്നതിലൂടെ ലക്ഷ്യമിടുന്നത്.

   'പ്രത്യേക ക്യാമ്പയിനിലൂടെ രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. വാക്‌സിന്‍ ഉത്സവ സമയത്ത് വാക്‌സിന്‍ പഴാക്കാതിരിക്കുകയാണെങ്കില്‍ വാക്‌സിനേഷന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. വാക്‌സിന്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഇത് ഇപ്പോഴത്തെ സാഹചര്യം മാറ്റാന്‍ സഹായകരമാകും. യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമമാണ് വാക്‌സിന്‍ ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്'പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമുള്ള യോഗത്തില്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}