തിരുവനന്തപുരം: കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് മാനദണ്ഡങ്ങളോടെ കടകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
വില്ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാര്‍ഗനിര്‍ദേശങ്ങള്‍:
1. എല്ലാ കടകളും കച്ചവടസ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.
2. ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.
3. കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസര്‍ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
4. പേയ്മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
5. വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. (സോപ്പ് വെക്കരുത്)
BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
6. കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം.
7. ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.
8. ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.
9. ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്.
10. രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്ക്കാന് അനുവദിക്കരുത്.
11. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോ അവരുമായി സമ്പര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില് തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേണ്ടതാണ്.
12. ഷേക്ക് ഹാന്റ് ഒഴിവാക്കുക.
13. ദിശയുടെയും ജില്ലാ കണ്ട്രോള് റൂമിന്റേയും ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.
ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19, Kerala lock down