HOME » NEWS » Corona » COVID 19 DO NOT TAKE OFFLINE EXAMS IN MAY UGC DIRECTIVE TO UNIVERSITIES

Covid 19 | മേയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുത്; സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം

നിലവിലെ സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് യുജിസി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അയച്ച കത്തില്‍ പറയുന്നു

News18 Malayalam | news18-malayalam
Updated: May 6, 2021, 9:47 PM IST
Covid 19 | മേയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുത്; സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മേയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് യുജിസി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അയച്ച കത്തില്‍ പറയുന്നു.

അതേസമയം ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്നത് പ്രാദേശിക സാഹചര്യം മനസ്സിലാക്കിയതിനു ശേഷം മാത്രമായിരിക്കണമെന്ന് യുജിസി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുമ്പോള്‍ പരീക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ മന്ത്രാലയം, യുജിസി എന്നിവരുടെ നിര്‍ദേശങ്ങള്‍ സര്‍വകലാശാലകള്‍ പാലിക്കുമെന്ന് ഉറപ്പുവരുത്തണം.

Also Read- Covid Vaccine | ഒറ്റഡോസ് 'സ്പുട്‌നിക് ലൈറ്റ്' വാക്‌സിന് റഷ്യ അനുമതി നല്‍കി; 79.4 ശതമാനം ഫലപ്രാപ്തി

നേരത്തെ ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.ഐ.ടി, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയുടെ പരീക്ഷകള്‍ മേയ് മാസത്തില്‍ നടത്തരുതെന്ന് വിദ്യാഭ്യാസ മാന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം പരീക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂണ്‍ ആദ്യവാരം പുനഃപരിശോധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ബാധകമായിരുന്നത്. എന്നാല്‍ യുജിസി നിര്‍ദേശം സംസ്ഥാന-സ്വകാാര്യ സര്‍വകലാശാലകള്‍ക്കും യുജിസിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Also Read- Kerala Lockdown | ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര- 57,640
കര്‍ണാടക-50,112
കേരളം- 41,953
ഉത്തര്‍പ്രദേശ്-31,111
തമിഴ്‌നാട്-23,310

എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. പുതിയ കോവിഡ് കേസുകളില്‍ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 353 പേര്‍ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Published by: Jayesh Krishnan
First published: May 6, 2021, 9:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories