HOME » NEWS » Corona » COVID 19 DONIS FATHER AND MOTHER TESTED POSITIVE FOR CORONA VIRUS TODAY

Covid 19 | എം എസ് ധോണിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്

ഇരുവരേയും റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ ട്വീറ്റ് ചെയ്തു.

News18 Malayalam | news18-malayalam
Updated: April 25, 2021, 8:02 PM IST
Covid 19 | എം എസ് ധോണിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്
dhoni
  • Share this:
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനുമായ എം. എസ് ധോനിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു നടത്തിയ പരിശോധനയിലാണ് ധോണിയുടെ അച്ഛൻ പാന്‍ സിങ്ങിനും അമ്മ ദേവികാദേവിയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.

ഇരുവരേയും റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ ട്വീറ്റ് ചെയ്തു. നിലവില്‍ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ട്വീറ്റില്‍ പറയുന്നു. റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് രണ്ടു പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ചെന്നൈ ടീമിനൊപ്പം മുംബൈയിലാണ് ധോനിയുള്ളത്. യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്ലിന് ശേഷം ധോണി ഏറെക്കാലം അച്ഛനും അമ്മയ്ക്കുമൊപ്പം റാഞ്ചിയിലെ വീട്ടിൽ താമസിച്ചിരുന്നു. ക്രിക്കറ്റ്, മറ്റ് ബിസിനസ് എന്നിവയിൽനിന്ന് എല്ലാം അവധിയെടുത്താണ് ധോണി കുറച്ചുകാലം വീട്ടിൽ കഴിഞ്ഞത്. ഇത്തവണ ഐ പി എൽ തുടങ്ങുന്നതിന് മുന്നോടിയായി മാർച്ച് പകുതിയോടെയാണ് ധോണി റാഞ്ചിയിൽനിന്ന് ചെന്നൈയിലേക്ക് പോയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്  കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Also Read ഓക്സിജൻ ക്ഷാമം രൂക്ഷം; ജീവവായു കിട്ടാതെ 31 മരണം കൂടി; ദാരുണസംഭവം ഡൽഹിയിലും പഞ്ചാബിലും

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്.

ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്.

തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്. അതേസമയം, അമൃത് സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. ഇത് ആദ്യമായല്ല ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ മരിക്കുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.
Published by: Anuraj GR
First published: April 25, 2021, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories