നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് പിഴ ചുമത്തും; 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി

  രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് പിഴ ചുമത്തും; 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി

  എടിഎമ്മുകളില്‍ സാനിറ്റൈസറുകള്‍ യഥാസമയം റീഫില്‍ ചെയ്യണം

  news18

  news18

  • Share this:
   തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാര്‍ക്ക് കനത്ത പിഴ ഈടാക്കും. ഇവര്‍ക്ക് 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീൻ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
   You may also like:Covid19| സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 10 പേർക്ക് രോഗമുക്തി [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
   കേരളത്തിലേക്കുള്ള പാസ് ഉപയോഗിച്ച് തമിഴ്നാട്ടിൽ നിന്നും കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല.കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   സന്നദ്ധ പ്രവർത്തകരിൽ  വിഭാഗത്തെ പോലീസിനൊപ്പം  വളണ്ടിയര്‍മാരായി നിയോഗിക്കും. ഇവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കും. രണ്ട് പോലീസുകാരടങ്ങിയ സംഘത്തോടൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലയിലാകും പ്രവര്‍ത്തനം.

   എടിഎമ്മുകളില്‍ സാനിറ്റൈസറുകള്‍ യഥാസമയം റീഫില്‍ ചെയ്യണം. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്നും  മുഖ്യമന്ത്രി പറഞ്ഞു.
   First published:
   )}