നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| എറണാകുളത്ത് പ്രതിസന്ധി രൂക്ഷം; ജനറൽ ആശുപത്രിയിൽ  ജനറൽ മെഡിക്കൽ, കാർഡിയോളജി വിഭാഗങ്ങൾ  അടച്ചു

  COVID 19| എറണാകുളത്ത് പ്രതിസന്ധി രൂക്ഷം; ജനറൽ ആശുപത്രിയിൽ  ജനറൽ മെഡിക്കൽ, കാർഡിയോളജി വിഭാഗങ്ങൾ  അടച്ചു

  നഗരപരിധിയിലെ നിയന്ത്രിത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ആലോചനകളിലാണ് ജില്ല ഭരണകൂടം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  എറണാകുളം: സമ്പർക്കത്തിലൂടെ കോവിഡ് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടലുകൾ പാളുന്നു. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിലവിൽ സംസ്ഥാന ശരാശരിക്കും മുകളിലാണ്. ഇതിനിടയിലാണ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

  ജനറൽ ആശുപത്രിയുടെ പ്രവർത്തനവും ഇതോടെ  പ്രതിസന്ധിയിലായി.  ശനിയാഴ്ച മുതൽ ഇയാളെ ചികിത്സിച്ച ജനറൽ മെഡിക്കൽ, കാർഡിയോളജി വിഭാഗങ്ങൾ  അടച്ചിട്ടു. ഇയാളുടെ എം ജി റോഡിലെ ജ്യൂസ് കടയിലെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെയും പരിശോധനക്ക് വിധേയനാക്കിയത്.

  കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതോടെ ജില്ലയിൽ സാധാരണക്കാരായ രോഗികൾ കൂടുതലായി ജില്ല ജനറൽ ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്. രോഗിയുമായി സമ്പർക്കത്തിൽ വന്ന ഡോക്ടർമാരും,നഴ്സുമാരും ക്വാറന്‍റൈനിൽ പോകേണ്ട സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

  നഗരപരിധിയിലെ നിയന്ത്രിത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ആലോചനകളിലാണ് ജില്ല ഭരണകൂടം. കുറവ് പരിശോധനയിൽ കൂടുതൽ പേർക്ക് കൊവി‍ഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല.
  TRENDING:Kerala Gold Smuggling|സ്വർണക്കടത്ത് കേസിലെ ലാവ് ലിൻ ബന്ധം അന്വേഷിക്കണം; എംടി രമേശ് [NEWS]Swapna Suresh| സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ല: ഗുരുരത്നം ജ്ഞാനതപസ്വി [NEWS]'സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS]
  ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീർണമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ പത്ത് ദിവസം വരെ 300 അധികം പരിശോധന ഫലങ്ങളാണ് ലഭിക്കാനുണ്ടായിരുന്നത്. ചില ദിവസങ്ങളിൽ ഇത് 486 വരെയെത്തി.

  ഇവരിൽ കൂടുതൽ പേരും വീടുകളിൽ തന്നെയാണ്  ക്വാറന്‍റൈനിൽ കഴിയുന്നത്. കൊവിഡ് സാധ്യതയുള്ളവരുടെ പരിശോധന ഫലം വൈകുന്നത് ഇവരുമായുള്ള സമ്പർക്കപ്പട്ടികയും വലുതാക്കുന്നു. ജില്ലയിൽ ഇത് വരെ 59 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

  ഇവരെല്ലാം കൊവിഡ് രോഗികളുടെ അടുത്ത ബന്ധുക്കളോ ഇവരുമായി വളരെ അടുത്ത് സമ്പർക്കത്തിലേർപ്പെട്ടവരോ ആണ്. ജില്ലയിലെ രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജ് കൂടാതെ മറ്റൊരു യൂണിറ്റ് കൂടി പരിശോധനക്കായി എത്തിക്കേണ്ട സാഹചര്യമാണ്.

  പിസിആർ പരിശോധനക്കൊപ്പം ആന്‍റിജെൻ പരിശോധനയും പൂൾ ടെസ്റ്റിംഗും കൂട്ടി പ്രതിസന്ധി മറികടക്കാനാണ് ജില്ല ആരോഗ്യവിഭാഗത്തിന്‍റെ ശ്രമം.
  Published by:Naseeba TC
  First published:
  )}