HOME » NEWS » Corona » COVID 19 FAKE MESSAGE OF COVID VACCINE BOOKING FOR ONE WEEK IN KOTTAYAM 2

Covid 19 | ഒരാഴ്ച്ചത്തേക്കുള്ള കോവിഡ് വാക്സിൻ ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം; കോട്ടയത്ത് നാളത്തേക്കുള്ള വാക്സിന് ഇന്ന് ബുക്ക് ചെയ്യാം

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: June 13, 2021, 4:33 PM IST
Covid 19 | ഒരാഴ്ച്ചത്തേക്കുള്ള കോവിഡ് വാക്സിൻ ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം; കോട്ടയത്ത് നാളത്തേക്കുള്ള വാക്സിന് ഇന്ന് ബുക്ക് ചെയ്യാം
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്. വാക്‌സിന്‍റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി.

27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും

കോട്ടയം ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും.

വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1.വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

2.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

3.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

4.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

5.കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം

6.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

7.പൂഞ്ഞാര്‍ ജി.വി. രാജ ആശുപത്രി

8.പൈക സാമൂഹികാരോഗ്യ കേന്ദ്രം

9.തിടനാട് എന്‍.എസ്.എസ് ഓഡിറ്റോറിയം

10.വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

11.പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

12.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

13.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

14.വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

15.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍

16.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

17.തലനാട് സാമൂഹികാരോഗ്യ കേന്ദ്രം

18.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

19.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

20.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

21.മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം

22.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

23.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

24.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

25.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

26.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

27.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

ബുക്കിംഗ് ഇന്ന്(ജൂണ്‍ 13) വൈകുന്നേരം ഏഴു മുതല്‍

അതിനിടെ മറ്റൊരു സംഭവത്തിൽ മെഡിക്കൽ കോളേജിൽ കോവിഡിതര ചികിത്സകൾ മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതർ അറിയിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള്‍ ഒഴികെ മറ്റെല്ലാ തരം ചികിത്സകളും കൃത്യമായി നടക്കുന്നുണ്ട്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദയസംബന്ധമായ ചികിത്സകള്‍ക്കും കാന്‍സര്‍ ചികിത്സ, പക്ഷാഘാതം, അസ്ഥിരോഗവിഭാഗത്തിലെ ചികിത്സകള്‍ തുടങ്ങിയവയ്ക്കും ഒരു മുടക്കവും വന്നിട്ടില്ല. അത്യാഹിതവിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.

ഒപികളും കോവിഡിന്‍റെ സാഹചര്യത്തില്‍ നിയന്ത്രിതമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപിയിലെത്താന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ ചികിത്സാസംവിധാനമായ ഇ സഞ്ജീവനിയെയും ആശ്രയിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു. കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണ്. ഇത്തരം വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കാതെ രോഗികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ മുടക്കരുതെന്നും അദ്ദേഹം അറിയിച്ചു.

Also Read- News18 Exclusive | ഉൾപ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് വാക്സിനുകളെത്തിക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമായി മാറുന്നുണ്ട്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 31 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 95.26 ശതമാനമായി ഉയര്‍ന്നു.

ഇതുവരെ രോഗം ബാധിച്ചവരിൽ ഏറ്റവും കുടുതൽ മഹാരാഷ്ട്ര, കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 5,805,565 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കർണാടകയിൽ 26,35,122 പേർക്കും, കേരളത്തിൽ 2,584,853 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 2,172,751 പേർക്കും ആന്ധ്രാപ്രദേശിൽ 1,738,990 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,70,407 ആയി. ഇതുവരെ 2,80,43,446 പേരാണ് രോഗമുക്തരായത്. ഇന്നലെ 3303 പേരാണ് രോഗബാധിതരായി മരിച്ചത്. 1,32,062 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. സജീവ കേസുകളില്‍ 54,532 രോഗികളുടെ കുറവാണുണ്ടായത്. 20 ദിവസമായി പത്തില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 4.74 ശതമാനമായി കുറഞ്ഞു.

അതേസമയം ലോകത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുകയാണ്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്.
Published by: Anuraj GR
First published: June 13, 2021, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories