• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്; 1426 പേര്‍ക്ക് രോഗമുക്തി

Covid 19 | സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്; 1426 പേര്‍ക്ക് രോഗമുക്തി

1242 പേർക്ക് സമ്പർത്തിലൂടെയാണ് രോഗമുണ്ടായത്. 105 പേർക്ക് ഉറവിടം അറിയില്ല.

പിണറായി വിജയൻ

പിണറായി വിജയൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർത്തിലൂടെയാണ് രോഗമുണ്ടായത്. 105 പേർക്ക് ഉറവിടം അറിയില്ല. വിദേശത്ത് നിന്നും എത്തിയ 62 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 72 പേർക്കും 36 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

    തിരുവനന്തപുരം297, മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ146, പാലക്കാട് 141, എറണാകുളം 131 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.

    കോട്ടയത്ത് അതിരമ്പുഴ ഏറ്റുമാനൂർ മേഖലയിൽ രോഗ വ്യാപനം കൂടുകയാണ്. ഫോർട്ട് കൊച്ചിയിലും  രോഗവ്യാപനം തുടരുന്നു. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    തൃശൂരിൽ മങ്കര മിനാലൂർ പുതിയ ക്ലസ്റ്റർ രൂപപ്പെട്ടു. കോഴിക്കോട് ഒരു വീട്ടിൽ തന്നെ അഞ്ചിലേറ പേർ രോഗബാധിതരായ 24 വീടുകൾ കോർപറേഷൻ പരിധിയിലുണ്ട്. മത്സ്യബന്ധനത്തിന് എത്തിയ അതിഥി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിനു വരുന്നവരും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

    മാസ്ക് ധരിക്കാത്തതിന് പിടിയിലാകുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിച്ചാൽ 2000 രൂപ പിഴ ഈടാക്കും. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നടത്തും. തീരദേശ മേഖലയ്ക്ക് പ്രത്യേക പദ്ധതി നടപ്പാക്കും.

    മാർക്കറ്റ് കമ്മിറ്റി, മാർക്കറ്റ് എൻഫോഴ്സ്മെന്റ് എന്നിവ എല്ലാ ജില്ലകളിലും നടപ്പാക്കും. കൊല്ലം ജില്ലയിൽ നടപ്പാക്കിയത് ഫലപ്രദമാണെന്ന് കണ്ടെത്തൽ. ഈ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പദ്ധതി വ്യാപിപ്പിക്കും.
    Published by:Aneesh Anirudhan
    First published: