COVID 19 | അമേരിക്കയിൽ നാലു മലയാളികള്‍ കൂടി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി

COVID 19 | യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12700 ആയി ഉയർന്നു. ഒറ്റദിവസം മാത്രം 1900 മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്ത് ദുരന്തഭൂമിയായി നിൽക്കുകയാണ് രാജ്യം.

News18 Malayalam | news18-malayalam
Updated: April 8, 2020, 8:24 AM IST
COVID 19 | അമേരിക്കയിൽ നാലു മലയാളികള്‍ കൂടി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി
corona
  • Share this:
കോവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചതോടെ അമേരിക്കയിൽ രോഗബാധിതരായി മരിച്ച മലയാളികളുടെ എണ്ണം 16 ആയി. കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് (64), തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), തൃശ്ശൂർ സ്വദേശി ടെന്നിസൺ (82), കോഴിക്കോട് കോടഞ്ചേരി സ്വദേശി പോൾ (27) എന്നിവരാണ് അമേരിക്കയിലെ വിവിധ ഇടങ്ങളിലായി മരിച്ചത്.

ന്യൂയോർക്ക് മെട്രോ സ്റ്റേഷൻ ട്രാഫിക് കൺട്രോളറായിരുന്നു ഫിലാഡൽഫിയയിലെ താമസക്കാരനായ ലാലു പ്രതാപ്. ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കിലായിരുന്നു മറിയാമ്മയുടെ മരണം. യുഎസ് ഉള്‍പ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങളിലായി ഇതുവരെ 24 മലയാളികളാണ് മരിച്ചത്.

You may also like:COVID 19| ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 124 ആയി; രോഗബാധിതരുടെ എണ്ണം 5000 ലേക്ക്
[NEWS]
COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി [NEWS]

അതേസമയം യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12700 ആയി ഉയർന്നു. ഒറ്റദിവസം മാത്രം 1900 മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്ത് ദുരന്തഭൂമിയായി നിൽക്കുകയാണ് രാജ്യം.

First published: April 8, 2020, 8:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading