നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സൗദിയിൽ 4 മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ മരണം 164

  Covid 19 | സൗദിയിൽ 4 മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ മരണം 164

  സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 41ആയി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   റിയാദ്: സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല സ്വദേശി സിമി ജോർജ്(45) ആണ് ജിദ്ദയിൽ മരിച്ചത്. സ്വകാര്യ ആശുപത്രിജീവനക്കാരിയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ഡൊമനിക് ജോൺ(38), കൊണ്ടോട്ടി സ്വദേശി അലി രായിൻ(49), കൊല്ലം പതാരം സ്വദേശി രാജു(56) എന്നിവരാണ് മരിച്ചത്.
   You may also like:അവിവാഹിത പ്രസവ വേദനയുമായി എത്തിയാലുടൻ വീട്ടുകാരെ വിവരം അറിയിക്കണോ? വൈറലായി ഡോക്ടറുടെ കുറിപ്പ് [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
   ഡൊമനിക് രണ്ടാഴ്ചയായി ദവാദമി ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഹോട്ടൽ ജീവനക്കാരനായിരുന്നഅലി രായിൻ മക്കയിലാണ് മരിച്ചത്. ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്.

   ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 41ആയി. 164 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
   Published by:Aneesh Anirudhan
   First published: