HOME » NEWS » Corona » COVID 19 FREE VACCINES TO ALL TELENGANA CM KCR ANNOUNCES TO SPEND RS 2500 CR

Covid 19 Vaccine | എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് തെലങ്കാന; 2500 കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി കെസിആർ

കുത്തിവയ്പ്പുകൾ, ഓക്സിജൻ, മറ്റ് ചികിത്സാ സൌകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

News18 Malayalam | news18-malayalam
Updated: April 24, 2021, 5:06 PM IST
Covid 19 Vaccine | എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് തെലങ്കാന; 2500 കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി കെസിആർ
News18 Malayalam
  • Share this:
എച്ച് വെങ്കിടേഷ് | ന്യൂസ് 18 

ഹൈദരാബാദ്: കോവിഡ് മഹാമാരി കേസുകൾ വർദ്ധിക്കുന്നതിനിടെ സംസ്ഥാനത്തെ എല്ലാ ആളുകൾക്കും സൗജന്യമായി വാക്സിനുകൾ നൽകുമെന്ന പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇതിനായി 2500 കോടി രൂപ ചെലവഴിക്കണമെന്ന് കെ സി ആർ പറഞ്ഞു. കുത്തിവയ്പ്പുകൾ, ഓക്സിജൻ, മറ്റ് ചികിത്സാ സൌകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

18 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാനദണ്ഡമനുസരിച്ച് വാക്സിനേഷൻ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഞാൻ വാക്സിനേഷൻ ഡ്രൈവ് നിരീക്ഷിക്കുകയും എല്ലാവർക്കും അത് ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും' -കെ സി ആർ പറഞ്ഞു. എല്ലാവർക്കും ഞങ്ങൾ വാക്സിനുകൾ സൌജന്യമായി നൽകും, ഉദ്യോഗസ്ഥർ ജോലിയിലുണ്ട്. റെംഡെസിവിർ കുത്തിവയ്പ്പുകൾക്കും ഓക്സിജൻ വിതരണ ബിന്നുകൾക്കും ആശുപത്രികളിൽ കുറവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് ഔദ്യോഗിക അവലോകനം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അവലോകന യോഗത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്യുമെന്ന് കെസിആർ പറഞ്ഞു.

എല്ലാ ആളുകൾക്കും സൌജന്യ വാക്സിനുകൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ എറവള്ളി വസതിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം യശോദ ആശുപത്രിയിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയനായിരുന്നു.

ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് സർക്കാർ പ്രത്യേക പരിപാടി നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകൾ ഉയരുന്നതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, കാരണം സർക്കാർ സൗജന്യ വാക്സിനേഷൻ നൽകും. വാക്സിനേഷനായി 2500 കോടി രൂപ ചെലവഴിക്കുമെന്ന് തങ്ങൾ കണക്കാക്കിയിട്ടുണ്ട്. ആവശ്യമായ ഫണ്ട് ചെലവഴിക്കുന്ന സർക്കാരിന് പൊതുജനാരോഗ്യമാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മറ്റു പല ലബോറട്ടറികളെയും പോലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയും (സി സി എം ബി)SARS-CoV-2 വൈറസിനുണ്ടായിട്ടുള്ള ജനിതകമാറ്റത്തെക്കുറിച്ച് വിശദമായി പഠിക്കുകയാണ്. ജനിതകമാറ്റം കൊണ്ടുണ്ടായ വൈറസ് വകഭേദങ്ങളെ ആശങ്കപ്പെടേണ്ടതുണ്ടോ എന്നും സി സി എം ബി പരിശോധിക്കുന്നുണ്ട്. വൈറസിന്റെ പുതിയ വകഭേദംവലിയ കമ്മ്യൂണിറ്റികൾക്കിടയിൽ പടരാതെപിടിച്ചു നിർത്തുക എന്നതാണ് സി സി എം ബിയുടെ മുന്നിലുള്ള പ്രഥമ ദൗത്യം.

ഉദാഹരണത്തിന്, മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഒരാൾ ഹൈദരാബാദിലെത്തുകയും കോവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്താൽ അത് വൈറസിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താനായി സാമ്പിൾ സി സി എം ബിയിലേക്ക് അയയ്ക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ രോഗിയെവീട്ടിൽത്തന്നെ ചികിത്സിക്കണോ അതോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റണോ എന്ന കാര്യം തീരുമാനിക്കും. (ഇതിനകം യു കെയിൽ ആദ്യമായി തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയിലെ നൂറു കണക്കിന്സാമ്പിളുകളിൽ കണ്ടെത്തിയിട്ടുണ്ട്.) തുടർന്ന് ആ രോഗി വലിയ വിഭാഗം ജനങ്ങൾക്കിടയിൽ വൈറസ് പരത്തുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നു. യു കെ വകഭേദത്തിന്റെ വ്യാപനം തടഞ്ഞു നിർത്തുന്നതിൽ തെലങ്കാനമികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. പഞ്ചാബിലാകട്ടെ, എയർപോർട്ടിൽ വെച്ച് കോവിഡ് കേസുകൾ സ്ഥിരീകരിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് യു കെ വകഭേദംകമ്യൂണിറ്റി വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു.

വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയാൽ അതിനെ ലബോറട്ടറിയിൽ കൾച്ചർ ചെയ്യുകയും അതിന് നമ്മൾ ആശങ്കപ്പെടേണ്ടതായ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ എന്ന് കണ്ടെത്തുകയുമാണ് അടുത്ത പടി. ഈ വൈറസ് വാക്‌സിനോട് പ്രതികരിക്കുമോ, നിലവിലുള്ള വൈറസ് വകഭേദങ്ങളെക്കാൾ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണോതുടങ്ങിയ കാര്യങ്ങൾ ഈ ഘട്ടത്തിലാണ് പരിശോധിക്കുക. നിലവിൽ ബി.1.617 എന്ന, ഇരട്ട ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദംഎന്ന് പൊതുവെ അറിയപ്പെടുന്ന, വൈറസ് വകഭേദത്തെക്കുറിച്ച് സമാനമായ പഠനം നടത്തുകയാണ് സി സി എം ബി. വരും ദിവസങ്ങളിൽ ഈ വകഭേദത്തെ നമ്മൾ ഭയപ്പെടേണ്ടതുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും.
Published by: Anuraj GR
First published: April 24, 2021, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories