കോവിഡ് 19: സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ല; കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്ത് നല്കി
കോവിഡ് 19: സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ല; കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്ത് നല്കി
മൂന്നു ലെയര്‍ മാസ്ക് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ രണ്ട് ലെയറുളള മാസ്കുകളും തുണിമാസ്കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നൽകുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന ഗുരുതര പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയ കെ.ജി.എം.ഒ.എ. ഗുണനിലവാരമില്ലാത്ത പി പി ഇ കിററുകളും മാസ്കുകളുമാണ് വിതരണം ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്തു നല്കി. കോവിഡ് 19: സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ല; കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്തു നല്കി. You may also like:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക് ചീറ്റി കരയരുത്; ആവശ്യത്തിനു സെന്റിമെന്റ്സ് 4 കൊല്ലം കൊണ്ട് സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതലായി രോഗബാധിരാകുന്നതിനിടെയാണ് കെ ജി എം ഒ എ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ സുരക്ഷ നല്കുന്ന എന്‍ 95 മാസ്ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം . എന്നാല്‍ കാഴ്ചയ്ക്ക് N 95 പോലെ തോന്നുന്ന മാസ്കുകള്‍ വിതരണം ചെയ്യുന്നുവെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. മൂന്നു ലെയര്‍ മാസ്ക് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ രണ്ട് ലെയറുളള മാസ്കുകളും തുണിമാസ്കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കുന്നു. പി പി ഇ കിററുകളും മാനദണ്ഡം അനുസരിച്ച് ഉള്ളവയല്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ടെന്നും കെ ജി എം ഒ എ കത്തില്‍ പരാതിപ്പെട്ടു.
ഇടുക്കിയില്‍ കോവിഡ് സെന്ററല്ലാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് രോഗബാധിതയായത് . ഇവിടെത്തന്നെ ആശാപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ആര്‍സിസിയിലെ നഴ്സിനും ജില്ലാ ആശുപത്രിയിലെ നഴ്സിനും കോട്ടയത്ത് രോഗം ബാധിച്ചു. ചാത്തന്നൂരിലെ ആശാപ്രവര്ത്തയ്ക്ക് രോഗംബാധിച്ചത് എങ്ങനെയെന്നും വ്യക്തമായിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.