HOME » NEWS » Corona » COVID 19 GUIDELINES VIOLATE AND ORGANISE DJ PARTY AT VARKALA SN COLLEGE

Covid | കോവിഡ് നിയന്ത്രണം കാറ്റിൽ പറത്തി വർക്കല എസ്എൻ കോളേജിൽ ഡിജെ പാർട്ടി

Covid | സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയുമാണ് വിദ്യാർഥികൾ പാർട്ടിക്ക് എത്തിയത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.

News18 Malayalam | news18-malayalam
Updated: April 15, 2021, 10:19 PM IST
Covid | കോവിഡ് നിയന്ത്രണം കാറ്റിൽ പറത്തി വർക്കല എസ്എൻ കോളേജിൽ ഡിജെ പാർട്ടി
News18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കർക്കശമാക്കാൻ തീരുമാനിച്ച ദിവസം തന്നെ അത് ലംഘിച്ച് ഡി ജെ പാർട്ടി സംഘടിപ്പിച്ചതിന്‍റെ ദൃശ്യം പുറത്തുവന്നത് വിവാദമാകുന്നു. വർക്കല എസ് എൻ കോളേജിലാണ് നൂറു കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ഡി ജെ പാർട്ടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഡി ജെ പാർട്ടി സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയുമാണ് വിദ്യാർഥികൾ പാർട്ടിക്ക് എത്തിയത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.

അധ്യായന വർഷം അവസാനിക്കുന്നതിന്‍റെ ഭാഗമായാണ് ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ഡി ജെ പാർട്ടി സംഘടിപ്പിച്ചത്. കോളേജിലെ നിരവധി വിദ്യാർഥികൾ പാർട്ടിയിൽ പങ്കെടുത്തു. കോളേജിൽ ഡി ജെ പാർട്ടി നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം അധികൃതരുട ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഡി ജെ പാർട്ടി സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ കേസ് എടുക്കും. കൂടാതെ വൻ തുക പിഴയായി ഇടാക്കിയേക്കുമെന്നും സൂചനയുണ്ട്.

കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,40,13,857 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4856 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1219, കോഴിക്കോട് 1033, തിരുവനന്തപുരം 587, കോട്ടയം 713, മലപ്പുറം 693, തൃശൂര്‍ 691, കണ്ണൂര്‍ 529, പാലക്കാട് 209, കൊല്ലം 385, പത്തനംതിട്ട 334, ആലപ്പുഴ 340, ഇടുക്കി 193, വയനാട് 157, കാസര്‍ഗോഡ് 143 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read- COVID 19| ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു; 24 മണിക്കൂറിനിടയിൽ മരിച്ചത് 1,038 പേർ

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, പാലക്കാട് 3, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Published by: Anuraj GR
First published: April 15, 2021, 10:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories