നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | ജാഗ്രത കൈവിടരുതെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി; മരിച്ച കുഞ്ഞിന് എങ്ങനെ രോഗം വന്നുവെന്ന് പരിശോധിക്കുന്നു

  COVID 19 | ജാഗ്രത കൈവിടരുതെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി; മരിച്ച കുഞ്ഞിന് എങ്ങനെ രോഗം വന്നുവെന്ന് പരിശോധിക്കുന്നു

  സമൂഹവ്യാപനസാധ്യത പൂര്‍ണമായി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ല. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ വളരെ സൂക്ഷിക്കണമെന്നതാണ് ആവര്‍ത്തിച്ചു പറയാനുള്ളത്.

  ആരോഗ്യമന്ത്രി കെ.കെ. ശൈലജ

  ആരോഗ്യമന്ത്രി കെ.കെ. ശൈലജ

  • Share this:
   തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച് നാല് മാസം പ്രായമുള്ള കുഞ്ഞിന് ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

   കുഞ്ഞിന് എങ്ങനെ കോവിഡ് ബാധിച്ചു എന്നത് സംബന്ധിച്ച് പരിശോധിച്ചു വരികയാണ്. വീട്ടിലെത്തിയ ചിലരുമായി സമ്പര്‍ക്കം ഉണ്ടായതായാണ് സൂചനയെന്നും മന്ത്രി പറഞ്ഞു.

   കോവിഡിൽ വ്യാപനം തടയാൻ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രി ആവർത്തിച്ചു. സമൂഹവ്യാപനസാധ്യത പൂര്‍ണമായി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ല. രോഗ വ്യാപനത്തിന്റെയും മരണത്തിന്റെയും നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
   BEST PERFORMING STORIES:മുഖ്യമന്ത്രിയുടെ കോവിഡ് 19 വാർത്താസമ്മേളനം സമയം മാറ്റി [NEWS]COVID 19| കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു [NEWS]കോവിഡ് 19 യോദ്ധാക്കൾക്ക് ആദരം; ആഘോഷങ്ങളില്ലാതെ സച്ചിൻ ടെൻഡുൽക്കർക്ക് 47ാം ജന്മദിനം [NEWS]
   മറ്റു രോഗങ്ങള്‍ ഉള്ളവര്‍ വളരെ സൂക്ഷിക്കണമെന്നതാണ് ആവര്‍ത്തിച്ചു പറയാനുള്ളത്. നിയന്ത്രണങ്ങള്‍ മറികടന്ന് അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ കടന്നുവരുന്നത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ടയിലെ 62 കാരിക്ക് രണ്ടാം പരിശോധനയിലും കോവിഡ് നെഗറ്റീവ് ആയത് ആശ്വാസം പകരുന്നതായും മന്ത്രി പറഞ്ഞു.

   കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ്. ബുധനാഴ്ചയാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

   തുടർന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

   First published:
   )}