കോഴിക്കോട്: ഒരാഴ്ച മുന്‍പാണ് കല്ലായി സ്വദേശിനിയായ ഗര്‍ഭിണിക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ ബന്ധുക്കളുടെയും സമ്പര്ക്കമുണ്ടായിരുന്നവരുടെയും സ്രവം പരിശോധിച്ചു. 92 പേരുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്കെടുത്തതിലാണ് 5 പേരുടെ ഫലം പോസിറ്റീവായത്.
ഇതിൽ രണ്ട് പേർ കല്ലായി സ്വദേശികളും 3 പേർ പന്നിയങ്കര മേലേരിപ്പാടം സ്വദേശികളുമാണ്. ഇവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സംശയം തോന്നിയാണ് ഗര്‍ഭിണിക്ക് കൊവിഡ് പരിശോധന നടത്തിയത്.
ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറും മൂന്ന് നഴ്സുമാരോടും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. വീണ്ടും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കല്ലായി മേഖലയില്‍ കണ്ടയിന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.