HOME » NEWS » Corona »

COVID 19| നിരീക്ഷണത്തിന് തലസ്ഥാനത്ത് ഹൗസ് മാർക്കിംഗ് : വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പിടിവീഴും

ഹൗസ് മാർക്കിംഗിലൂടെ കൃത്യമായ ഹോം ഐസൊലേഷൻ സാധ്യമാക്കുകയാണ് ലക്ഷ്യം.

News18 Malayalam | news18-malayalam
Updated: March 27, 2020, 10:02 PM IST
COVID 19| നിരീക്ഷണത്തിന് തലസ്ഥാനത്ത് ഹൗസ് മാർക്കിംഗ് : വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പിടിവീഴും
covid19
  • Share this:
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതിനായി  ജില്ലയിൽ ഹൗസ് മാർക്കിംഗ് ആരംഭിച്ചു. സന്ദർശനം പാടില്ലെന്നും വീട്ടിലുള്ളവർ കോവിഡ് നിരീക്ഷണത്തിലാണെന്നുമാണ് സ്റ്റിക്കറിൽ. പേരും മേൽവിലാസവും, എത്ര പേരാണ് നിരീക്ഷണത്തിലുളളത് എന്നതുമടക്കം സ്റ്റിക്കറിലുണ്ടാകും.

ഹൗസ് മാർക്കിംഗിലൂടെ കൃത്യമായ ഹോം ഐസൊലേഷൻ സാധ്യമാക്കുകയാണ് ലക്ഷ്യം.  നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക സീരിയൽ നമ്പരോടു കൂടിയ സ്റ്റിക്കർ പതിക്കും. നിരീക്ഷണം ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും സ്റ്റിക്കറിൽ രേഖപ്പെടുത്തും.  ഇതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഇവരെ കൃത്യമായി നിരീക്ഷിക്കാനും സേവനങ്ങൾ എത്തിക്കാനും കഴിയും.

ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം രാവിലെ ജില്ലാ കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
ഓരോ വീടിനും പ്രത്യേകം സീരിയൽ നമ്പരുള്ളതിനാൽ അവശ്യ സേവനങ്ങൾ വേഗത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകുട്ടൽ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ എന്നിവരുടെ സേവനം ഉപയോഗിച്ചാണ് ഹൗസ് മാർക്കിംഗ് നടത്തുന്നത്. വേണ്ട സഹായം നൽകാൻ മെഡിക്കൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർ വാർഡ് അടിസ്ഥാനത്തിൽ കൃത്യമായ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിർദേശം.
You may also like:'ബന്ധുവിനെ കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടത്തി; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
[NEWS]
COVID 19| Covid 19 | കാസർകോട്ട് ഇന്നു മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി
[PHOTO]
COVID 19| ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുതൽ ചാൾസ് രാജകുമാരൻ വരെ; കൊറോണ ബാധിച്ച പ്രമുഖർ
[PHOTO]


വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സാമൂഹ്യ വ്യാപനത്തിന് വഴിവക്കുമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടികാട്ടിയിരുന്നു. കൂടുതൽ ജില്ലകളിലേക്ക് ഹൗസ് മാർക്കിങ് വ്യാപിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട് സമീപവാസികൾക്ക് ജാഗ്രത പാലിക്കാനും, നിർദേശം ലംഘിക്കുന്നവരെ കുറിച്ചുളള വിവരം കൈമാറാനും ഹൗസ് മാർക്കിംഗ്  സഹായകമാകും.
Published by: Gowthamy GG
First published: March 27, 2020, 10:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories