• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| 'കേരളത്തിൽ തീവ്രരോഗബാധ' : ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

Covid 19| 'കേരളത്തിൽ തീവ്രരോഗബാധ' : ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

ദൈനംദിന കോവിഡ് പരിശോധന ഒരു ലക്ഷമായി ഉയർത്തണമെന്ന് ആവശ്യം. കൊല്ലം  കണ്ണൂർ  പാലക്കാട്  ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിലെ  രോഗികളുടെ വർധനവ് 300 ശതമാനത്തിനടുത്ത്

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ. കടകളിലും ഷോപ്പുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഓഫീസുകളിലെ ഹാജർ നില പഴയത് പോലെ കുറയ്ക്കണം. കോവിഡ് പരിശോധന ഇപ്പോഴും കുറവാണ്. ദൈനംദിന കോവിഡ് പരിശോധന ഒരു ലക്ഷമായെങ്കിലും ഉയർത്തണം. ശാസ്ത്രീയ ഏകോപനത്തിന്റെ അപകാത സംസ്ഥാനത്ത് കോവിഡ് പകരാൻ കാരണമായെന്നും ഐഎംഎ ആരോപിക്കുന്നു.

Also Read- അൺലോക്ക് 5.0 ഒക്ടോബർ ഒന്നുമുതൽ; പ്രതീക്ഷയുമായി സിനിമാ തിയറ്ററുകളും ടൂറിസം മേഖലയും

ലോക്ക്ഡൗൺ ഒഴികെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരും ഒരുങ്ങുന്നതായാണ് സൂചനകൾ. ആരോഗ്യ മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴത്തുക വർദ്ധിപ്പിക്കും. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഓരോ മേഖലയിലും സംഘത്തെ നിയോഗിക്കും.
എം എ എ പൊതുജനാരോഗ്യ വിഭാഗ പഠന റിപ്പോർട്ടും പുറത്ത് വിട്ടു. വിവിധ സംസ്ഥാനങ്ങളുടെ വിവരങ്ങൾ പഠിച്ചും മറ്റു സംസ്ഥാനങ്ങളുമായി  താരതമ്യപ്പെടുത്തി, ദേശീയ-അന്തർദേശീയ കണക്കുകളുമായി  തുലനം ചെയ്തുമാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.

പഠനത്തിലെ നിഗമനങ്ങൾ

1. കേരളം രാജ്യത്തെ കോവിഡ് ഏറ്റവും തീവ്ര രോഗബാധയുള്ള സ്ഥലം.
2. കോവിഡ് ഗ്രോത്ത് റേറ്റും നാഷണൽ നിലവാരത്തെക്കാളും  മറ്റു സംസ്ഥാനങ്ങളേക്കാളും  കൂടുതൽ.
3. വൈറസ് വ്യാപനത്തിന്റെ  വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റുകളുടെ എണ്ണം കുറവ്.
4. കോവിഡ് കേസുകളുടെ എണ്ണം ഒരുമാസത്തിനകം ഇരട്ടിയായി.
5. മൂവിംഗ് ഗ്രോത്ത് റേറ്റ് ഗണ്യമായി കൂടുന്നതും രോഗം ഇരട്ടിക്കൽ സമയം കുറയുന്നതും കേരളത്തിൽ വളരെ വ്യക്തമാണ്.
6. കൊല്ലം  കണ്ണൂർ  പാലക്കാട്  ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിലെ  രോഗികളുടെ വർദ്ധനവ് 300 ശതമാനത്തിനടുത്ത്.

Also Read- വൈറ്റമിൻ D എന്തുകൊണ്ട് ഇപ്പോൾ ചർച്ചാവിഷയമാകുന്നു

7. കോട്ടയം എറണാകുളം തൃശൂർ ഇടുക്കി കോഴിക്കോട് എന്നീ ജില്ലകളിലെ രോഗവ്യാപന തോത് 200 ശതമാനത്തിനു മുകളിൽ
8. തിരുവനന്തപുരത്തെ രോഗവ്യാപനത്തിന്റെ തോത്‌ സെപ്റ്റംബർ ആദ്യ മാസത്തിൽ ഒരു അല്പം കുറവ് കാണിച്ചെങ്കിലും  അവസാനത്തെ ആഴ്ച ഉണ്ടായ വർധനവ് ആശങ്കയുണ്ടാക്കുന്നു
9. മൂവിംഗ് ഗ്രോത്ത് റേറ്റ് കേരളത്തിലേത് കഴിഞ്ഞ ഏഴു ദിവസത്തിൽ  28 ൽ നിൽക്കുമ്പോൾ ദേശീയ നിലവാരം ഏഴ്  മാത്രമാണ്
10. കഴിഞ്ഞ 30 ദിവസത്തെ മൂവിംഗ് ഗ്രോത്ത് റേറ്റ് കേരളത്തിൽ 98 നിൽക്കുമ്പോൾ ഭാരതത്തിലെ മൊത്തം കണക്ക് 46 മാത്രം.

Also Read- 75ലക്ഷം രൂപയുടെ ഒന്നാംസമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ W-583 ലോട്ടറിഫലം അറിയാം11.കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി  ജില്ലകളിലെ  തീവ്രപരിചരണ സംവിധാനങ്ങൾ  തുലോം കുറവാണ്.
12.കഴിഞ്ഞ  ഒരാഴ്ചക്കകം  തിരുവനന്തപുരത്തെ മരണനിരക്ക് 140 ശതമാനത്തിന് മുകളിലേക്കുയർന്നു.
13. ചില ജില്ലകൾ അതീവ ഗുരുതരാവസ്ഥയിൽ നിൽക്കുകയും ക്രിട്ടിക്കൽ കെയർ സംവിധാനങ്ങളുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്നത് മരണ നിരക്ക് കുത്തനെ കൂട്ടുവാനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു.
14. ഡൽഹിയും പോണ്ടിച്ചേരിയും ആഗസ്റ്റിലെ കേസ് വർദ്ധനവ്  നേരിടുവാനായി  ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായി കൂട്ടിയപ്പോൾ  സമാന സാഹചര്യം ഉണ്ടായിരുന്ന കേരളത്തിൽ അത്തരം  ഒരു നിലയിലേക്ക് ടെസ്റ്റുകളുടെ എണ്ണം കൂടിയിട്ടില്ല.

15.ടെസ്റ്റ് പെർ മില്യൻ കണക്ക് കേരളത്തിലെ 75000 ചുറ്റുവട്ടം നിൽക്കുമ്പോൾ ഡൽഹി പോലെയുള്ള അതിതീവ്ര വ്യാപനമുള്ള സംസ്ഥാനത്തിൽ  ഒന്നര ലക്ഷത്തിന് മുകളിലാണ്.
Published by:Rajesh V
First published: