HOME » NEWS » Corona » COVID 19 IN INDIA 58419 PEOPLE TESTED POSITIVE FOR CORONAVIRUS IN 24 HOURS

Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ അറുപതിനായിരത്തിൽ താഴെയെത്തി; 24 മണിക്കൂറിനിടെ 1576 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ ഇതുവരെ 2,87,66,009 പേര് കോവിഡ് മുക്തരായിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 20, 2021, 10:32 AM IST
Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ അറുപതിനായിരത്തിൽ താഴെയെത്തി; 24 മണിക്കൂറിനിടെ 1576 മരണം
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തിൽ താഴെ എത്തുന്നത്. രാജ്യത്ത് ഇതുവരെ 2,98,81,965 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ ഇതുവരെ 2,87,66,009 പേര് കോവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1576 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവിൽ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്സിന് നല്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ ശനിയാഴ്ച 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,639 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1624, എറണാകുളം 1512, തൃശൂര്‍ 1404, മലപ്പുറം 1248, കൊല്ലം 1123, പാലക്കാട് 636, കോഴിക്കോട് 795, ആലപ്പുഴ 791, കോട്ടയം 624, കണ്ണൂര്‍ 463, കാസര്‍ഗോഡ് 479, പത്തനംതിട്ട 422, ഇടുക്കി 308, വയനാട് 210 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read- ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട, എറണാകുളം 6 വീതം, പാലക്കാട്, വയനാട് 4 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1659, കൊല്ലം 1398, പത്തനംതിട്ട 541, ആലപ്പുഴ 1376, കോട്ടയം 552, ഇടുക്കി 533, എറണാകുളം 1010, തൃശൂര്‍ 935, പാലക്കാട് 1236, മലപ്പുറം 1560, കോഴിക്കോട് 1232, വയനാട് 239, കണ്ണൂര്‍ 341, കാസര്‍ഗോഡ് 533 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,78,499 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,621 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,754 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,867 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Published by: Anuraj GR
First published: June 20, 2021, 10:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories