നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് 11 പൊലീസ് ഉദ്യോഗസ്ഥർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

  Covid 19 | സംസ്ഥാനത്ത് 11 പൊലീസ് ഉദ്യോഗസ്ഥർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

  ആറ്റിങ്ങല്‍ ഡിവൈഎസ്പി വൈ സുരേഷ് ഉള്‍പ്പെടെ എട്ടു പൊലീസുകാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് ഗസ്റ്റ് ഹൗസില്‍ ഒരു പോലീസുകാരനും ജീവക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കോവിഡ് സ്ഥിരീകരിച്ചതിൽ 11 പേർ പൊലീസ് ഉദ്യോഗസ്ഥർ. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാരും ഇക്കൂട്ടത്തിലുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് കണ്ടെത്തിയത്.

   ഇതോടെ പോലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നാലായി. ആറ്റിങ്ങല്‍ ഡിവൈഎസ്പി വൈ സുരേഷ് ഉള്‍പ്പെടെ എട്ടു പൊലീസുകാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് ഗസ്റ്റ് ഹൗസില്‍ ഒരു പോലീസുകാരനും ജീവക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

   സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
   TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
   29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
   Published by:Anuraj GR
   First published: