നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ടിപിആർ 12ന് മുകളിൽ; സംസ്ഥാനത്ത് ഇന്ന് 12818 പേർക്ക് കോവിഡ്

  Covid 19 | ടിപിആർ 12ന് മുകളിൽ; സംസ്ഥാനത്ത് ഇന്ന് 12818 പേർക്ക് കോവിഡ്

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആലപ്പുഴ 685, കാസര്‍ഗോഡ് 688, കണ്ണൂര്‍ 470, പത്തനംതിട്ട 423, ഇടുക്കി 291, വയനാട് 275 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പാലക്കാട് 8, എറണാകുളം, വയനാട് 7 വീതം, തിരുവനന്തപുരം 6, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 3 വീതം, കോഴിക്കോട് 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 704, കൊല്ലം 847, പത്തനംതിട്ട 329, ആലപ്പുഴ 1287, കോട്ടയം 937, ഇടുക്കി 228, എറണാകുളം 1052, തൃശൂര്‍ 1888, പാലക്കാട് 1013, മലപ്പുറം 1860, കോഴിക്കോട് 1427, വയനാട് 416, കണ്ണൂര്‍ 785, കാസര്‍ഗോഡ് 681 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,28,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,72,895 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,09,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,83,826 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,497 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2537 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

   മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം ശക്തം; 106 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 69ലും സമ്പൂർണ ലോക്ക്ഡൗൺ

   ലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം കടുക്കുന്നു. ജില്ലയിൽ എ കാറ്റഗറിയിൽ പെട്ട ഒരു പ്രദേശം പോലും ഇല്ല. ആകെയുള്ള 106ൽ  69 തദ്ദേശഭരണ സ്ഥാപനങ്ങൾ ഡി വിഭാഗത്തിലാണ്. ഇവിടെ സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കും. 26 തദ്ദേശഭരണ മേഖലകൾ സി വിഭാഗത്തിലും 11 മേഖലകൾ ബി വിഭാഗത്തിലുമാണ്.

   കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്ക് ഏറെ മുകളിലാണ്. ബുധനാഴ്ച 16.36, ചൊവ്വാഴ്ച 17.99, തിങ്കളാഴ്ച 19.41 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്ക്. പ്രതിവാര വിലയിരുത്തലിൽ അതുകൊണ്ട് തന്നെ ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു.

   പെരിന്തൽമണ്ണ, തിരൂർ, പരപ്പനങ്ങാടി നഗരസഭകൾ ഉൾപ്പെടെ 26 തദ്ദേശഭരണസ്ഥാപനങ്ങളാണ് സി കാറ്റഗറിയിൽ ഉള്ളത്. മലപ്പുറം നഗരസഭയും, കോട്ടയ്ക്കൽ നഗരസഭയും, കൊണ്ടോട്ടി നഗരസഭയും ഉൾപ്പെടെ 11 തദ്ദേശ ഭരണ മേഖലകൾ ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൊന്മള പഞ്ചായത്തിലാണ്; 6.05 %.

   ജില്ലയിൽ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ല.  മലപ്പുറം ജില്ലയിൽ വരും ദിവസങ്ങളിൽ കോവിഡ് കോവിഡ് പോസിറ്റിവിറ്റി  നിരക്ക് ഉയരും എന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ കണക്ക് കൂട്ടുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}