Covid 19 | കേരളത്തിൽ ഇന്ന് 14 പേർ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 111 പേർ കൂടി

Covid 19 | പാലക്കാട് നാലുപേർക്കും കൊല്ലത്ത് മൂന്നുപേർക്കുമാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂർ കാസർകോട് ജില്ലകളിൽ രണ്ടു വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരുടെ വീതം പരിശോധനാ ഫലങ്ങളും നെഗറ്റീവായി.

News18 Malayalam | news18-malayalam
Updated: April 30, 2020, 6:37 PM IST
Covid 19 | കേരളത്തിൽ ഇന്ന് 14 പേർ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 111 പേർ കൂടി
News18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 14 പേര്‍ക്കാണ് രോഗം ഭേദമായത്. പാലക്കാട് നാലുപേർക്കും കൊല്ലത്ത് മൂന്നുപേർക്കുമാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂർ കാസർകോട് ജില്ലകളിൽ രണ്ടു വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരുടെ വീതം പരിശോധനാ ഫലങ്ങളും നെഗറ്റീവായി. നിലവിൽ 111 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഇനി ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്തും കാസർകോടുമുള്ള ഓരോ ആൾക്കുവീതമാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 20711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
First published: April 30, 2020, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading