നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | സംസ്ഥാനത്ത് രോഗികൾ കൂടുന്നു; ഇന്ന് 15,637 പേർക്ക് കോവിഡ്; ടിപിആർ 10.03

    Covid 19 | സംസ്ഥാനത്ത് രോഗികൾ കൂടുന്നു; ഇന്ന് 15,637 പേർക്ക് കോവിഡ്; ടിപിആർ 10.03

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്.

      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി.

      Also Read- 'വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ടരലക്ഷം പരിശോധനകള്‍'; രണ്ടാം ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1968, കോഴിക്കോട് 1984, എറണാകുളം 1839, തൃശൂര്‍ 1694, കൊല്ലം 1149, തിരുവനന്തപുരം 1050, പാലക്കാട് 654, ആലപ്പുഴ 911, കണ്ണൂര്‍ 799, കോട്ടയം 763, കാസര്‍ഗോഡ് 726, പത്തനംതിട്ട 437, വയനാട് 428, ഇടുക്കി 315 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 9, തൃശൂര്‍, മലപ്പുറം, പാലക്കാട് 6 വീതം, പത്തനംതിട്ട, കോട്ടയം 5 വീതം, കൊല്ലം, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, എറണാകുളം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

      Also Read- Covid 19| ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; രണ്ടുപേര്‍ ചികിത്സയില്‍

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,974 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 837, കൊല്ലം 1937, പത്തനംതിട്ട 311, ആലപ്പുഴ 825, കോട്ടയം 836, ഇടുക്കി 315, എറണാകുളം 904, തൃശൂര്‍ 1353, പാലക്കാട് 1087, മലപ്പുറം 1624, കോഴിക്കോട് 1080, വയനാട് 292, കണ്ണൂര്‍ 980, കാസര്‍ഗോഡ് 593 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,17,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,70,175 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      Also Read- കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനെ കാലാവസ്ഥ പ്രവചനം പോലെ കാണരുത്; ആരോഗ്യമന്ത്രാലയം

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,170 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,560 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,610 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2373 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

      ഒറ്റ ഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ്; ഇന്ത്യയിലേക്ക് ഉടനെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി നികോലേ കുദാഷേവ്

      ഒറ്റ ഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ്; ഇന്ത്യയിലേക്ക് വരുന്നു. സ്പുട്നിക് ലൈറ്റ് ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി നികോലേ കുദാഷേവ് അറിയിച്ചു. ഇന്ത്യൻ വാക്സിനേഷൻ പരിപാടിയുടെ ഭാഗമായ സ്പുട്നിക് വി ലഭ്യത ക്രമേണ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പുട്നിക് ലൈറ്റ് വാക്സിൻ ഇന്ത്യയിൽ ഉടൻ ഉൽപാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മോസ്കോയിൽ നടന്ന റഷ്യൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയെ തുടർന്നാണ് സ്ഫുട്നിക് ഇന്ത്യയിൽ ഉടൻ ലഭ്യമാക്കാനുള്ള നടപടികളെന്ന് നികോലേ കുദാഷേവ് വ്യക്തമാക്കി.

      വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടരാൻ റഷ്യയും ഇന്ത്യയും പ്രതിജ്ഞാബദ്ധരാണെന്ന് നികോലേ കുദാഷേവ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുമായി കൂടുതൽ ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.





      Also Read- കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്; പ്രധാനമന്ത്രി

      "ജൂലൈ അവസാനത്തോടെ സ്പുട്നിക് വി, അസ്ട്രാസെനെക്ക മിക്സ് ആൻഡ് മാച്ചിന്റെ പഠന ഫലങ്ങൾ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സമീപനത്തിന് ആദ്യം തന്നെ സ്പുട്നിക് വി തുടക്കമിട്ടു. അതിനാൽ ഞങ്ങൾ ഇന്ത്യയിലെ കോവിഷീൽഡുമായി യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്. കോവിഷീൽഡ് അസ്ട്രാസെനെക്കയുടെ അതേ വാക്സിനാണ്, അതിനാൽ പരീക്ഷണങ്ങൾ ഉയർന്ന ഫലപ്രാപ്തി കാണിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്‌ഐ‌ഐ) സ്പുട്നിക് വി ഉൽ‌പാദിപ്പിക്കാനും യോജിപ്പിക്കാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”- ദിമിത്രീവ് പറഞ്ഞു.
      Published by:Anuraj GR
      First published:
      )}