നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് 20,224 പേര്‍ക്ക് കോവിഡ്; ടിപിആർ 16.94 മരണം 99

  Covid 19 | സംസ്ഥാനത്ത് 20,224 പേര്‍ക്ക് കോവിഡ്; ടിപിആർ 16.94 മരണം 99

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:

   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,224 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര് 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 


   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 137 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തൃശൂര് 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂര് 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്ഗോഡ് 434 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.


    97 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര് 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്ഗോഡ് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1096, കൊല്ലം 822, പത്തനംതിട്ട 805, ആലപ്പുഴ 1346, കോട്ടയം 802, ഇടുക്കി 303, എറണാകുളം 1507, തൃശൂര് 2492, പാലക്കാട് 2363, മലപ്പുറം 2115, കോഴിക്കോട് 1525, വയനാട് 292, കണ്ണൂര് 1065, കാസര്ഗോഡ് 609 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,84,634 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി. 


   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 4,64,919 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 26,952 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.

   രാഖി വില്‍പനക്കാരന്റെ തകര്‍പ്പന്‍ ഓഫര്‍; കോവിഡ് വാക്‌സിനേഷന്‍ പൂർത്തിയാക്കിയവർക്ക് 50 ശതമാനം കിഴിവ്


    കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ തകര്‍പ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു രാഖി വില്‍പ്പനക്കാരന്‍. മാത്രമല്ല പ്രതിരോധ കുത്തിവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണിത്. പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത് തന്റെ കടയില്‍ രാഖി മേടിക്കാന്‍ എത്തുന്നവര്‍ക്ക് 50 ശതമാനം കിഴിവാണ് കടയുടമ പവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ പൂർത്തിയാക്കിയവർക്ക് ഹൈദരാബാദിലും പരിസരത്തുമുള്ള മറ്റ് രാഖി ഷോപ്പുകളിലും രാഖികള്‍ വാങ്ങുന്നതിന് ഓഫറുകളും കിഴിവുകളും നല്‍കുന്നുണ്ട്.
   കടയില്‍ എത്തുന്ന ആളുകളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതിന് ശേഷം തങ്ങള്‍ അവര്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്നും കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ ഞങ്ങളുടെ ബിസിനസിനെ നന്നായി ബാധിച്ചിരുന്നുവെന്നും പവന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നല്ല ബിസിനസ്സ് നടത്താന്‍ സാധിച്ചതായും പവന്‍ എഎന്‍ഐയോട് വ്യക്തമാക്കി.ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ വളരെയധികം പ്രചാരമുള്ള ഒരു പാരമ്പര്യമാണ് രക്ഷാബന്ധന്‍. ശ്രാവണ മാസത്തിന്റെ അവസാന ദിവസമാണ് രക്ഷാബന്ധന്‍ ഉത്സവമായി ആചരിക്കുന്നത്. ഈ ദിവസം എല്ലാ പ്രായത്തിലുമുള്ള സഹോദരിമാര്‍ അവരുടെ സഹോദരന്റെ അല്ലെങ്കിൽ സഹോദരങ്ങളുടെ കൈത്തണ്ടയില്‍ രാഖി എന്ന് വിളിക്കുന്ന ഒരു ചരട് ബന്ധിക്കുന്നു. ഇങ്ങനെ രാഖി കെട്ടി തന്ന സഹോദരിമാരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാന്‍ സഹോദരന്മാര്‍ ബാധ്യസ്ഥരാണെന്ന് പ്രതീകാത്മകമായി ഇത് കാണിക്കുന്നു.

   Published by:Jayashankar AV
   First published:
   )}