നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് ഇന്ന് 20487 പേർക്ക് കോവിഡ്; ടിപിആർ 15.19

  Covid 19 | സംസ്ഥാനത്ത് ഇന്ന് 20487 പേർക്ക് കോവിഡ്; ടിപിആർ 15.19

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

   Also Read- Covid 19 | കോവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയര്‍' ക്യാമ്പയിന്‍; തുടക്കമിട്ട് മുഖ്യമന്ത്രി

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂര്‍ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂര്‍ 1550, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   കക്ഷത്തിലെ വിയർപ്പ് എടുത്ത് കോവിഡ് പരിശോധന; ഉപകരണം വികസിപ്പിച്ചത് തായ് ശാസ്ത്രജ്ഞർ

   ബാങ്കോക്കിലെ മാർക്കറ്റുകളിലെ കച്ചവടക്കാരിൽ കോവിഡ് 19 രോഗ ഭീഷണി രൂക്ഷമാണന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കക്ഷത്തിലെ വിയപ്പ് കൊണ്ട് കുതിരുന്ന ടി-ഷർട്ടുകളിൽ വൈറസ് ഒളിച്ചിരിക്കാം എന്നാണ് പ്രാദേശിക ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തെ നേരിടുന്നതിനായി വിയപ്പ് ഉപയോഗിച്ച് വൈറസ് സാന്നിധ്യം കണ്ടെത്താൻ സാധിക്കുന്ന മൊബൈൽ വൈറസ് ഡിറ്റക്ടർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് തായ് ഗവേഷകർ. ആദ്യ ഘട്ട പരീക്ഷണം ഈ ആഴ്ച നടത്തി. ബാങ്കോക്കിലെ ഭക്ഷ്യ വിപണിയിലെ കടയുടമകളിലാണ് പരീക്ഷണം നടത്തിയത്.

   “ശേഖരിച്ച സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയ കോവിഡ് 19 ബാധിച്ച ആളുകൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളിലെ രാസ വസ്തുക്കൾ വ്യത്യസ്തമാണെന്ന്” ബാങ്കോക്കിലെ ചുലാലോങ്കോൺ സർവ്വകലാശാലയിലെ ഗവേഷകനായ ചാഡിൻ കുൽസിങ് പറയുന്നു.

   “കോവിഡ് 19 രോഗികളുടെ വിയർപ്പിൽ കണ്ടു വരുന്ന ചില ബാക്ടീരിയകൾ ഒരു പ്രത്യേക ഗന്ധം പുറപ്പെടുവിക്കാറുണ്ട്. അത് കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണം വികസിപ്പിക്കാൻ ഈ കണ്ടെത്തൽ ഞങ്ങൾ ഉപയോഗിച്ചു. ഈ പരീക്ഷണം 95 ശതമാനം വിജയമായിരുന്നു എന്ന് പറഞ്ഞ ചാഡിൻ ലാബ് പ്രോസസ്സിങ്ങിവും മറ്റും ആവശ്യമായ ചെലവേറിയ സ്വാബ് ടെസ്റ്റുകൾക്ക് പകരം താങ്ങാനാവുന്ന ഒരു ബദൽ ടെസ്റ്റ് ആയി ഇത് ഉപയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി.
   Published by:Anuraj GR
   First published: