തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 2067 പേർ ഇന്നു രോഗമുക്തി നേടി. സംസ്ഥാനത്തു ഇന്നു പത്തുപേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
നിർണായക ഘട്ടത്തിലാണ് നമ്മളെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ല. രോഗത്തെ ഉച്ചസ്ഥായിയിൽ എത്താതെ കൂടുതൽ കാലം പിടിച്ചുനിർത്താനായി. ദക്ഷിണേന്ത്യയിൽ കേസുകൾ രൂക്ഷമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
നിലവിൽ പത്തുലക്ഷത്തിൽ എട്ടാണ് കേരളത്തിലെ മരണനിരക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണവും സർക്കാർ സംവിധാനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിലൂടെയും രോഗത്തെ പിടിച്ചുനിർത്തി. രോഗികൾ എട്ടുമടങ്ങ് വർധിച്ചാലും ചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ബ്രേക്ക് ദ ചെയിൻ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona India, Corona Kerala, Corona News, Corona outbreak, Corona virus, Coronavirus, Covid 19, Virus