നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19: കേരളത്തിൽ ഏഴ് പേർക്ക് കൂടി കോവിഡ് 19; ഇന്ന് 27 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് 147 പേർ

  Covid 19: കേരളത്തിൽ ഏഴ് പേർക്ക് കൂടി കോവിഡ് 19; ഇന്ന് 27 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് 147 പേർ

  Covid 19 in kerala | എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

   കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

   എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, കെ.കെ. അനീഷ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
   You may also like:COVID 19| റെഡ് സോണിൽ നാലു ജില്ലകൾ മാത്രം; ഇളവ് 20ന് ശേഷം [NEWS]വീടിനുള്ളിലാണെന്ന് തെളിയിക്കാൻ സെൽഫി; ക്വാറന്റൈനിലുള്ള ആളുകളോട് ഡൽഹി സർക്കാർ [NEWS]കോവിഡിനെ തുരത്താൻ UAE; 3000 കിടക്കകളുമായി ദുബായിൽ കോവിഡ് ആശുപത്രി ഒരുങ്ങുമ്പോൾ [PHOTO]
   അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലുള്ള ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.


   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
   First published:
   )}