തിരുവനന്തപുരം: സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 17 പേര് വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
കാസര്‍കോട് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടു വീതം പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി.
ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേരും വീടുകളിലും 623 പേർ ആശുപത്രികളിലുമാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്.
You may also like:'ലണ്ടനിൽ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ സന്ദേശം'; ക്ഷമ ചോദിച്ച് അൽഫോൻസ് കണ്ണന്താനം [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]
മദ്യപരുടെ പ്രശ്നത്തിൽ പരിഹാരം ഉടനുണ്ടാകും. ഇക്കാര്യത്തിൽ എക്സൈസ് വകുപ്പ് നടപടിക്രമങ്ങൾ സ്വീകരിച്ചുവരുകയാണ്. അക്കാര്യം ഉടൻ അറിയിക്കും. ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് സംഘടനകളോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി. ഒന്നിച്ചു കൊടുക്കുന്ന വർ അതും ഗഡുക്കളായി നൽകുന്നവർ അങ്ങനെയും നൽകട്ടേയെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌൺ ലംഘിക്കുന്നതിനെതിരെ പൊലീസ് കൂടുതൽ കാർക്കശ്യത്തോടെ ഇടപെടും. കർശന നടപടികൾ വേണമെന്ന് നാട്ടുകാർ തന്നെ ആവശ്യപ്പെടുന്നുണ്ട്.
പരിശോധന വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ടെസ്റ്റ് തുടങ്ങും. ദിവസം 3000 ടെസ്റ്റ് അവിടെ നടത്തും. കാസർകോട്ട് വെന്റിലേറ്റർ, ഡയാലിസിസ് യൂണിറ്റുകൾ കൂടുലായി ഏർപ്പെടുത്താൻ ഇൻഡസ്ട്രീൻ ആൻഡ് കൊമേഴ്സ്യൽ ഫെഡറേഷന്റെ സഹായം തേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പിഎസ്സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പിഎസ്സി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.