തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 35 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 193 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 92 പേർ വിദേശത്തുനിന്നും 65 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. സംസ്ഥാനത്ത് ഇന്ന് 167 പേർ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസം 38 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 22 പേർ തിരുവനന്തപുരത്തു നിന്നായിരുന്നു.ഇതേത്തുർന്ന് തലസ്ഥാന നഗരിയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് തിരുവനന്തപുരത്ത് നാലുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. 35 പേർക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 25 പേർക്കും കോഴിക്കോട് 15 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂരിൽ 14 പേർക്കും കൊല്ലത്തും കണ്ണൂരിലും 11 പേർക്കു വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഏഴുപേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ, ജില്ലതിരിച്ച്തിരുവനന്തപുരം 7
കൊല്ലം 11
ആലപ്പുഴ 15
പത്തനംതിട്ട 26
കോട്ടയം 6
ഇടുക്കി 6
എറണാകുളം 25
തൃശൂർ14
പാലക്കാട് 8
മലപ്പുറം 35
കോഴിക്കോട് 15
വയനാട് 8
കണ്ണൂർ 11
കാസർകോട് 6
ഇന്ന് നെഗറ്റീവ് ആയവർ, ജില്ലതിരിച്ച്തിരുവനന്തപുരം 7
കൊല്ലം 10
ആലപ്പുഴ 7
പത്തനംതിട്ട 27
കോട്ടയം11
എറണാകുളം16
തൃശൂർ16
പാലക്കാട് 33
മലപ്പുറം 13
കോഴിക്കോട് 5
കണ്ണൂർ 10
കാസർകോട് 12
TRENDING:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയിലിംഗ്; അഞ്ചുപേർ അറസ്റ്റിൽ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളത് 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.