'ആരോഗ്യപ്രവർത്തകരും മനുഷ്യരല്ലേ. അവരെ സഹായിക്കാനാണ് പൊലീസ്'; പൊലീസ് രാജ് ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

'വിമർശനങ്ങൾ തള്ളിക്കളയുന്ന സർക്കാരല്ല ഇത്. എന്നാൽ കോവിഡ് പ്രതിരോധത്തെ തകർക്കാൻ കള്ളപ്രചാരണങ്ങളും, കുത്തിത്തിരുപ്പുമായും വരരുത്'

News18 Malayalam | news18-malayalam
Updated: August 5, 2020, 6:43 PM IST
'ആരോഗ്യപ്രവർത്തകരും മനുഷ്യരല്ലേ. അവരെ സഹായിക്കാനാണ് പൊലീസ്'; പൊലീസ് രാജ് ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ സമ്പർക്കം കണ്ടെത്തുന്നതിനുള്ള ചുമതല പൊലീസിനെ ഏൽപ്പിച്ചതിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവർത്തകരും മനുഷ്യരല്ലേ. അവരെ സഹായിക്കാനാണ് പൊലീസിനെ നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർച്ചയായ അധ്വാനം എല്ലാവരിലും ക്ഷീണമുണ്ടാക്കും. ഇപ്പോൾ രോഗവ്യാപന ഘട്ടമാണ്. ആദ്യഘട്ടത്തിലുള്ള രീതിയല്ല ഇപ്പോൾ
. രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും എല്ലാം കൂടി. കോൺടാക്ട് ട്രയിസിംഗും കൂടി. ആരോഗ്യപ്രവർത്തകരുടെ ജോലിഭാരം ഗണ്യമായി വർദ്ധിച്ചു. വീടുകളിൽ ചികിത്സ ആരംഭിക്കുന്നതോടെ ജോലി കൂടും. ഈ സമയത്ത് ആരോഗ്യപ്രവർത്തകരെ സഹായിക്കണം. അതുകൊണ്ടാണ് പൊലീസിനെക്കൂടി ഇതിന് ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവർത്തകരുടെ ജോലി അല്ല പൊലീസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്ന് പ്രതീതി സൃഷ്ടിക്കുന്നു. പൊലീസിന് കൂടുതൽ ജോലി നൽകി. അത് ആരോഗ്യപ്രവർത്തകരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ്വം ചിലർക്ക് എങ്ങനെയെങ്കിലും രോഗവ്യാപനം വലിയ നിലയിലാകണം എന്ന മാനസിക അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവർക്കെ ഈ നിലയിൽ ചിന്തിക്കാൻ കഴിയു. റിവേഴ്സ് ക്വാറന്റീനിലും ചികിത്സയിലും പരിചരണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകരും മനുഷ്യരല്ലേ. അവരെ സഹായിക്കാനാണ് പൊലിസിന് ചുമതല നൽകുന്നത്. ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ പൊലീസിന് മികച്ച രീതിയിൽ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്കാര്യത്തിൽ ഒര് തെറ്റിദ്ധാരണയും വേണ്ട. കോൺടാക്ട് ട്രയിസിംഗിന് പിഴവുകൾ അടച്ചുള്ള അന്വേഷണം വേണം. പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ഇത് ഉപയോഗിക്കുന്നു. പൊലീസ് രാജിലേയ്ക്ക് നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇരട്ട മുഖം പ്രതിപക്ഷം സ്വീകരിക്കുന്നു. കോവിഡ് പ്രതിരോധം ശക്തമായിട്ടാണ് മുന്നോട്ട് പോകുന്നത്. കൂടുതൽ കരുത്തായി മുന്നോട്ട് പോകണം. സർക്കാർ പരാജയപ്പെട്ടു എന്നാണ് പ്രതിപക്ഷം പറയുന്നത്. കോവിഡ് പ്രതിരോധത്തിന് എല്ലാ വിഭാഗത്തിലെ ജനങ്ങളും ഉണ്ട്. അവരോടാണ് ഇത് പറയുന്നത്. കോവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നവരിൽ പ്രതിപക്ഷത്തിന് സ്വാധീനിക്കാൻ കഴിയുന്നവരെ അടർത്തി മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. അവർക്കിടയിൽ സംശയമുണ്ടാക്കുക. എന്നതാണ് പ്രതിപക്ഷം ഉദ്യേശിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.

പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടേ ഇരിക്കും. വിമർശനങ്ങൾ തള്ളിക്കളയുന്ന സർക്കാരല്ല ഇത്. എന്നാൽ കോവിഡ് പ്രതിരോധത്തെ തകർക്കാൻ കള്ളപ്രചാരണങ്ങളും, കുത്തിത്തിരുപ്പുമായും വരരുത്. രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ നൽകാമെന്ന തീരുമാനത്തെയും വളച്ചൊടിക്കാൻ ശ്രമിച്ചിരുന്നു. ആരോഗ്യപ്രവർത്തകരെ തളർത്താൻ ശ്രമിക്കുന്നു.
TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]
ഇത് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കും. ഇത്തരം പ്രചരണത്തിൽ ആരോഗ്യപ്രവർത്തകർ വീണ് പോകരുത്. പൊലീസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കണ്ടയ്ൻമന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Anuraj GR
First published: August 5, 2020, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading