• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 : കോവിഡ് പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കും; തുടക്കം കാസർകോട്ട്

Covid 19 : കോവിഡ് പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കും; തുടക്കം കാസർകോട്ട്

Covid 19 in Kerala | വിദേശത്തുനിന്ന് കൂടുതൽ പേർ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ അധ്യാപകരുടെ സേവനം വിനിയോഗിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

A health desk is set up to screen travelers for signs of the coronavirus at Maharaja Bir Bikram Airport in Agartala, India, January 31, 2020. REUTERS/Jayanta Dey

A health desk is set up to screen travelers for signs of the coronavirus at Maharaja Bir Bikram Airport in Agartala, India, January 31, 2020. REUTERS/Jayanta Dey

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനകങ്ങൾക്ക് അധ്യാപകരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. തുടക്കമെന്ന നിലയിൽ കാസർകോട്ടാണ് അധ്യാപകരെ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുക. വിദേശത്തുനിന്ന് കൂടുതൽ പേർ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളെ ആവശ്യമുള്ള സാഹചര്യത്തിലാണ് സർക്കാരിന്‍റെ പുതിയ തീരുമാനം.

    കാസർകോട് ജില്ലയിലെ അധ്യാപകരെ ആയിരിക്കും കോവിഡ് ഡ്യൂട്ടിയ്ക്കായി ആദ്യം നിയോഗിക്കുന്നത്. ഇതിന്‍റെ ഭാഗമായി അധ്യാപകരുടെ വിവരങ്ങൾ കൈമാറാൻ കാസർകോട് ജില്ലാ കളക്ടർ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. നാളെത്തന്നെ പട്ടിക കൈമാറാനാണ് കളക്ടറുടെ നിർദേശം. അദ്ധ്യാപകർ സ്വയം സന്നദ്ധരായി വെബ്സൈറ്റിൽ പേര്
    രജിസ്റ്റർ ചെയ്യണമെന്ന സന്ദേശം പ്രധാന അദ്ധ്യാപകർ മുഖേന എല്ലാവരിലേക്കും എത്തിച്ചിട്ടുണ്ട്. ആരെയും നിർബന്ധിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.

    മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നാണ് അറിയുന്നത്. കാസർകോട് ജില്ലയിൽ ആദ്യഘട്ടത്തിൽ 100 സ്റ്റാളുകൾ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് താമസിക്കുന്ന
    അദ്ധ്യാപകർ ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടതില്ല.

    അടച്ചിടൽ തീരുന്നതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ മലയാളികൾ നാട്ടിലെത്തിയേക്കും. ഇവരുടെ
    വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിലവിലെ മനുഷ്യവിഭവശേഷി മതിയാകാത്തതിനാലാണ് അദ്ധ്യാപകരെ ഉപയോഗിക്കുന്നത്.

    TRENDING:എറണാകുളം കോവിഡ് രോഗികളില്ലാത്ത ജില്ലയാകുന്നു; അ‌വസാന രോഗി ഇന്ന് ആശുപത്രിവിടും [NEWS]കൊറോണക്കാലത്തെ ക്രൂരത; അഞ്ഞൂറിലേറെ വാഴകൾ വിഷം കുത്തിവച്ച് നശിപ്പിച്ചു [NEWS]വതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി [NEWS]
    ഡ്യൂട്ടിക്ക് നിയോഗിക്കുന്ന അധ്യാപകരെ കെഎസ്ആർടിസി ബസുകളിൽ പ്രധാനകേന്ദ്രങ്ങളിൽനിന്ന് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്തിക്കുമെന്ന് കാസർകോട് കളക്ടർ അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് കൂടുതൽ ആളുകൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ മറ്റ് ജില്ലകളിലും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കുമെന്നാണ് സൂചന.
    Published by:Anuraj GR
    First published: