നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 in Kerala | കോവിഡ് രോഗിയുടെ ആദ്യ ഫലം നെഗറ്റീവെങ്കിൽ ഡിസ്ചാർജ് ചെയ്യും

  Covid 19 in Kerala | കോവിഡ് രോഗിയുടെ ആദ്യ ഫലം നെഗറ്റീവെങ്കിൽ ഡിസ്ചാർജ് ചെയ്യും

  ഡിസ്ചാര്‍ജിന് തുടര്‍ച്ചയായ രണ്ട് നെഗറ്റീവ് ഫലം വരണമെന്നായിരുന്നു ഇതുവരെയുള്ള മാര്‍ഗനിര്‍ദേശം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ആദ്യ പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും, ശേഷം ക്വാറന്റീൻ വേണ്ടെന്നുമാണ് പുതിയ മാര്‍ഗനിര്‍ദേശം.

  ഡിസ്ചാര്‍ജിന് തുടര്‍ച്ചയായ രണ്ട് നെഗറ്റീവ് ഫലം വരണമെന്നായിരുന്നു ഇതുവരെയുള്ള മാര്‍ഗനിര്‍ദേശം. ഡിസ്ചാർജ് ചെയ്താൽ 14 ദിവസം വീട്ടിൽ ക്വാറന്റീനും നിർബന്ധമായിരുന്നു. ഇതിനാണ് മാറ്റം വരുത്തിയത്.

  രോഗികളെ പലവിഭാഗങ്ങളായി തിരിച്ചാകും ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമില്ലാത്തവരെ ആദ്യ പരിശോധന ഫലം നെഗറ്റീവായാല്‍ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും.
  മൂന്ന് ദിവസം കൂടി രോഗലക്ഷണം കാണിച്ചില്ലെങ്കില്‍ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാം.
  TRENDING:ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു [NEWS]പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി [NEWS]കരളലിയിക്കും ഈ കാഴ്ച! ഭീകരർ കൊന്ന മുത്തച്ഛനരികിൽ പേടിച്ചരണ്ട് മൂന്നു വയസ്സുകാരൻ [NEWS]


  എന്നാല്‍ മറ്റ് രോഗങ്ങള്‍ ഉള്ളവരെ പതിനാലാം ദിവസമാകും പരിശോധനക്ക് വിധേയരാക്കുക. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധിച്ച് നെഗറ്റീവ് റിസൾട്ട് ആകുമ്പോൾ മാത്രം ഡിസ്ചാർജ് ചെയ്യും.

  ഡിസ്ചാര്‍ജിന് ശേഷം ഏഴ് ദിവസം അനാവശ്യ യാത്രകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കിയാല്‍ മതി. ഐസിഎംആറും ലോകാരോഗ്യ സംഘടനയും നേരത്തെ തന്നെ ഇതില്‍ മാറ്റം വരുത്തിയിരുന്നു.
  First published:
  )}