തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും; രോഗപ്രതിരോധത്തിന് ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

നിയന്ത്രണം ലംഘിച്ചാൽ പൊലീസ് ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

coronavirus vaccine

coronavirus vaccine

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഭീതി ഉയർത്തിയ ക്ലസ്റ്ററുകളിൽ രോഗ വ്യാപനം ഇനിയും വർധിക്കും. നിയന്ത്രണം ലംഘിച്ചാൽ പൊലീസ് ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  തിരുവനന്തപുരത്തെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇളവ് പരിശേധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ നിയോഗിക്കും. ക്ലസ്റ്ററുകളെ കുറിച്ച് പഠിക്കും
  . തിരുനന്തപുരം ജില്ലയിൽ 2723 പേർ ചികിത്സയിലുണ്ട്. പുല്ലുവിള,
  പുതുക്കുറിച്ചി, അഞ്ചു തെങ്ങ് തുടങ്ങിയ ലാർജ് ക്ലസ്റ്ററുകളുടെ സമീപത്തിലേക്കും രോഗം പടരുന്നു. ഈ സാഹചര്യത്തിൽ പാറശ്ശാലയും പൊഴിയൂരും
  ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  പരിശോധനാ ഫലം വൈകുന്നത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് റിസൾട്ട് 24 മണിക്കൂറിനുള്ളിൽ നൽകാൻ നിർദേശം നൽകി. മരിച്ചവരുടെ ഫലവും വേഗത്തിൽ നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  TRENDING:'ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പ്': അഹാന കൃഷ്ണ[PHOTOS]Shocking | വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ കരളിൽ തറഞ്ഞിരുന്നത് കത്തി![PHOTOS]IPL 2020 | ഐപിഎൽ കാണാൻ പോകുന്നോ? ദുബായ് വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ അറിയാം[PHOTOS]


  സംസ്ഥാനത്ത് ഇന്നു 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേർ ഇന്നു രോഗമുക്തി നേടി. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 483 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 35 പേരുടെ ഉറവിടം അറിയില്ല. സംസ്ഥാനത്തു കോവിഡ് ബാധിച്ചു രണ്ടു പേരുടെ മരണം ഇന്നു സ്ഥിരീകരിച്ചു.
  Published by:Anuraj GR
  First published:
  )}