നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • BREAKING: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണം 45 ആയി

  BREAKING: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണം 45 ആയി

  മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു

  Radhakrishnan Covid Death

  Radhakrishnan Covid Death

  • Share this:
   കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊല്ലം പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ ബി.രാധാകൃഷ്ണനാണ്(56) മരണപ്പെട്ടത്.

   സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രാധാകൃഷ്ണന്‍ തിരുവനന്തപുരം എം.ജി കോളേജ് ജീവനക്കാരനായിരുന്ന രാധാകൃഷ്ണന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്താക്കി.

   ഇതോടെ കേരളത്തിലെ കൊവിഡ് മരണം 45 ആയി. രാധാകൃഷ്ണന്‍റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയിന്മെന്റ് സോണായി കൊല്ലം ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
   TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]

   തിരുവനന്തപുരത്ത് മകളുടെ ഇന്റര്‍വ്യൂവിനായി പോയ സമയത്ത് ഇദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തത്. ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗമുള്ളതായി സ്ഥിരീകരിച്ചത്.
   Published by:Anuraj GR
   First published: