• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രണ്ട് ആഴ്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടും കേസ്, KMCC നേതാവിനെതിരായ പോലീസ് നടപടി വിവാദത്തില്‍

രണ്ട് ആഴ്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടും കേസ്, KMCC നേതാവിനെതിരായ പോലീസ് നടപടി വിവാദത്തില്‍

Covid 19 in Kerala | എന്നാല്‍ പതിന്നാലല്ല, 28 ദിവസമാണ് ക്വാറന്റൈന്‍ കാലയളവെന്നാണ് പോലീസ് വാദം. ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

Police

Police

  • Share this:
    കോഴിക്കോട്: ക്വാറന്റൈന്‍ ലംഘിച്ചുവെന്ന് കാണിച്ച് കെ.എം.സി.സി നേതാവ് കെ.പി മുഹമ്മദിനെതിരെ നാദാപുരം പോലീസ് കേസെടുത്ത നടപടി വിവാദത്തില്‍. ക്വാറന്റെന്‍ കാവാലധി 14 ദിവസമാണെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കെ അതുപാലിച്ച മുഹമ്മദിനെതിരെ കേസെടുത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും ഇടപെടണമെന്നും കാണിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

    മാര്‍ച്ച് 18നാണ് പ്രവാസി വ്യവസായിയും കെ.എം.സി.സി നേതാവുമായ കെ പി മുഹമ്മദ് നാട്ടിലെത്തിയത്. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. നാട്ടിലെ സന്നദ്ധ സംഘടന പാവപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങളുമായി വന്ന വാഹനം മുഹമ്മദിന്റെ വീട്ടിലെത്തുകയും അവിടെ വെച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. ഇത് ക്വാറന്റൈന്‍ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടിയെന്നാണ് ആരോപണം.

    എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞത് 14 ദിവസമാണെന്നും പോലീസ് നടപടി പിന്‍വലിക്കണമെന്നും കാണിച്ചാണ് എം.കെ മുനീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.' മുഖ്യമന്ത്രിയുടെ നിലപാടുകളെ പോലും ധിക്കരിക്കുന്ന രീതിയിലാണ് നാദാപുരം പോലീസ് പൊതു പ്രവര്‍ത്തകരോട് പെരുമാറുന്നത്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കെ പി മുഹമ്മദിനു എതിരെയുള്ള കേസ് എത്രയും വേഗം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' മുനീര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
    You may also like:ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]Covid 19 | കേരളത്തിന് ആശ്വാസദിനം; ഏഴ് പേർക്ക് കോവിഡ് 19; രോഗമുക്തി നേടിയത് 27 പേർ [NEWS]ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം [NEWS]
    എന്നാല്‍ പതിന്നാലല്ല, 28 ദിവസമാണ് ക്വാറന്റൈന്‍ കാലയളവെന്നാണ് പോലീസ് വാദം. ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

    ഇതു കൂടാതെ 2020 ഏപ്രില്‍ അഞ്ചിന് നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സന്നദ്ധ സേന കോര്‍ഡിനേറ്ററുമായ ശ്രീ.വി വി മുഹമ്മദാലിയെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വച്ചുവെന്നും മുനീര്‍ കത്തില്‍ ആരോപിക്കുന്നു. നാദാപുരം പോലീസ് പക്ഷപാതപരമായ പെരുമാറ്റമാണ് പൊതു പ്രവര്‍ത്തകരോട് നടത്തിക്കൊണ്ടിരിക്കുന്നത്. നാദാപുരം സ്റ്റേഷനിലെ എസ്.ഐ സ്രീജേഷിനെതിരെ ശ്രീ.വി വി മുഹമ്മദാലി പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് അംഗം കൂടിയായ ശ്രീ.വി വി മുഹമ്മദാലിയോട് അസഭ്യവര്‍ഷം ആണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
    Published by:Anuraj GR
    First published: