Covid 19 | അതിവേഗ പരിശോധനയ്ക്കുള്ള കിറ്റുകൾ എത്തിച്ചു; എറണാകുളത്ത് ഇനി രണ്ടര മണിക്കൂറിനുള്ളിൽ ഫലമറിയാം
Covid 19 | വിമാന സർവ്വീസ് അടക്കം നിർത്തിവെച്ച സാഹചര്യത്തിലും ഏറെ ക്ലേശങ്ങൾ മറികടന്നാണ് കിറ്റുകൾ ജില്ലയിൽ എത്തിച്ചത്. പൂനെയിൽ നിന്ന് റോഡ് മാർഗ്ഗം മുംബൈയിലും അവിടെ നിന്ന് വിമാനത്തിൽ ബംഗളൂരുവിലും എത്തിച്ച കിറ്റുകൾ ആംബുലൻസ് അയച്ചു ജില്ലയിലേക്ക് എത്തിക്കുകയായിരുന്നു.

Covid Test kit Ernakulam
- News18 Malayalam
- Last Updated: April 10, 2020, 4:37 PM IST
കൊച്ചി : എറണാകുളം ജില്ലയിലും ഇനി കോവിഡ് 19 രോഗ നിര്‍ണ്ണയം വേഗത്തിലാകും. ഇതിനായുള്ള റിയല്‍ ടൈം പി.സി.ആര് ടെസ്റ്റിംഗ് കിറ്റുകള്‍ ജില്ലയില്‍ എത്തി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇവ പ്രവര്‍ത്തന സജ്ജമാകുന്നതോടെ അതിവേഗം കോവിഡ് പരിശോധനാ ഫലം ഇനി ജില്ലയില്‍ തന്നെ അറിയാം.
കോവിഡ് പരിശോധനയ്ക്ക് അംഗീകാരം ലഭിച്ച എറണാകുളം മെഡിക്കല്‍ കോളേജ് ലബോറട്ടറിയില്‍ ഐ.സി.എം.ആര് അംഗീകാരമുള്ള ഈ കിറ്റുകള്‍ എത്തുന്നതോടെ ജില്ലയില്‍ നിന്നുള്ള കോവിഡ് പരിശോധനാ ഫലങ്ങള്‍ രണ്ടര മണിക്കൂറിനുള്ളില്‍ ഇവിടെതന്നെ അറിയാന്‍ സാധിക്കും. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനുള്ളില്‍ കിറ്റുകളുടെ ഉപയോഗം ജില്ലയില്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വിമാന സർവ്വീസ് അടക്കം നിർത്തിവെച്ച സാഹചര്യത്തിലും ഏറെ ക്ലേശങ്ങൾ മറികടന്നാണ് കിറ്റുകൾ ജില്ലയിൽ എത്തിച്ചത്. പൂനെയിൽ നിന്ന് റോഡ് മാർഗ്ഗം മുംബൈയിലും അവിടെ നിന്ന് വിമാനത്തിൽ ബംഗളൂരുവിലും എത്തിച്ച കിറ്റുകൾ ആംബുലൻസ് അയച്ചു ജില്ലയിലേക്ക് എത്തിക്കുകയായിരുന്നു.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]
ഹൈബി ഈഡന് എം.പിയാണ് കിറ്റുകള്‍ ജില്ലയില്‍ ലഭ്യമാക്കിയത്. 1.46 കോടിരൂപ ചെലവില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൂനയില്‍ നിന്നും ഇവ ജില്ലയില്‍ എത്തിച്ചത്.
കിറ്റുകള്‍ ഹൈബി ഈഡന് എം.പി മന്ത്രി വി.എസ് സുനില്‍കുമാറിന് കൈമാറി. 1000 കിറ്റുകൾ കൂടി ഉടൻ എത്തിക്കുമെന്ന് ഹൈബി ഈഡൻ എം പി അറിയിച്ചു.
കോവിഡ് പരിശോധനയ്ക്ക് അംഗീകാരം ലഭിച്ച എറണാകുളം മെഡിക്കല്‍ കോളേജ് ലബോറട്ടറിയില്‍ ഐ.സി.എം.ആര് അംഗീകാരമുള്ള ഈ കിറ്റുകള്‍ എത്തുന്നതോടെ ജില്ലയില്‍ നിന്നുള്ള കോവിഡ് പരിശോധനാ ഫലങ്ങള്‍ രണ്ടര മണിക്കൂറിനുള്ളില്‍ ഇവിടെതന്നെ അറിയാന്‍ സാധിക്കും. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനുള്ളില്‍ കിറ്റുകളുടെ ഉപയോഗം ജില്ലയില്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.