കൊല്ലത്ത് 15 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡ് ഭേദമായി ആശുപത്രി വിട്ടു

പ്രസവശേഷം അഞ്ചാം ദിനം കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. 10 ദിവസം പിന്നിടുമ്പോഴാണ് കുട്ടിക്ക് രോഗം ഭേദമായത്

News18 Malayalam | news18-malayalam
Updated: June 7, 2020, 11:25 PM IST
കൊല്ലത്ത് 15 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡ് ഭേദമായി ആശുപത്രി വിട്ടു
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: 15 ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഭേദമായി. ജനിച്ച് 5 ദിവസമായപ്പോഴാണ് കുഞ്ഞിന് രോഗം കണ്ടെത്തിയത്. വിക്ടോറിയ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ചാത്തന്നൂർ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യം  നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവാകുകായിരുന്നു. പ്രസവശേഷം അഞ്ചാം ദിനം കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. 10 ദിവസം പിന്നിടുമ്പോഴാണ് കുട്ടിക്ക് രോഗം ഭേദമായത്. അതേ സമയം, അമ്മ ചികിത്സയിൽ തുടരുകയാണ്.

ഇതിനിടെ കൊല്ലത്ത് മൂന്നാമത്തെ തുറമുഖവും അടച്ചു. അഴീക്കൽ തുറമുഖമാണ് ഒടുവിൽ അടച്ചത്. നേരത്തെ ശക്തികുളങ്ങര, നീണ്ടകര തുറമുഖങ്ങൾ അടച്ചിരുന്നു. ലേല തൊഴിലാളിയായ സേവ്യറിൻ്റെ മരണത്തെ തുടർന്നാണ് ആദ്യം ശക്തികുളങ്ങര ഹാർബർ അടച്ചത്. തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് പിന്നീട് നീണ്ടകര അടയ്ക്കുകയായിരുന്നു. പിന്നാലെയാണ് അഴീക്കലും അടച്ചത്.

TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
സേവ്യറുമായി അടുത്ത ബന്ധം പുലർത്തിയവർ നിരീക്ഷണത്തിലാണ്. ട്രോളിംഗ് നിരോധനം ഈ മാസം ഒൻപതിന് പ്രാബല്യത്തിൽ വരുമെന്നിരിക്കെ ഹാർബറുകൾ അടച്ചത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് യന്ത്രവത്കൃത ബോട്ടുകളിൽ പണിയെടുത്തവർ പറയുന്നു. ലോക്ഡൗൺ കാലത്ത് മത്സ്യബന്ധനം ഒഴിവാക്കിയതിനാൽ നേരത്തെ തന്നെ  മുപ്പത് അടിയിൽ കൂടുതൽ നീളമുള്ള ബോട്ടുകൾ മത്സ്യബന്ധനത്തിന് അനുമതിയില്ലായിരുന്നു.
First published: June 7, 2020, 11:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading