നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സൗദിയിൽ ഇന്ന് ഏഴുപേർ കൂടി മരിച്ചു; പുതിയതായി 429 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

  Covid 19 | സൗദിയിൽ ഇന്ന് ഏഴുപേർ കൂടി മരിച്ചു; പുതിയതായി 429 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

  Covid 19 in Saudi Arabia | സൗദി അറേബ്യയിൽ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 4462 ആയി. രാജ്യത്ത് മരിച്ചവരുടെ എണ്ണം 59 ആയി ഉയർന്നു. 41 പേർ ഇന്നു രോഗമുക്തരായി.

  News18

  News18

  • Share this:
   റിയാദ്:  കോവിഡ് 19 ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് ഏഴുപേർ കൂടി മരിച്ചു. പുതുതായി 429 പേർക്കു കുടി രോഗം സ്ഥീരികരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 4462 ആയി ഉയർന്നു. രാജ്യത്ത് മരിച്ചവരുടെ എണ്ണം 59 ആയി ഉയർന്നു. 41 പേർ ഇന്നു രോഗമുക്തരായി.

   റിയാദ്- 198
   മക്ക- 103
   മദീന- 73
   ജിദ്ദ- 19
   ദമ്മാം- 10
   യാമ്പു- ഏഴ്
   ഖമീസ് മുഷൈത്- അഞ്ച്
   സാംത- നാല്
   തബൂക്- മൂന്ന്
   ഖതീഫ്- മൂന്ന്
   തായിഫ്- രണ്ട്
   സ്വബ്യാ- രണ്ട്

   രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർക്കശ നടപടികൾ അധികൃതർ സ്വീകരിച്ചു. ഹൈപ്പർ മാർക്കറ്റുകളിൽ അവശ്യ ഭക്ഷ്യ വസ്തുക്കൾക്ക് ഓഫർ നൽകുന്നത് നിർത്തി. ഒമ്പത് ഭക്ഷ്യ വസ്തുക്കളുടെ ഓഫറാണ് വാണിജ്യ മന്ത്രാലയം നിർത്തലാക്കിയത്. മൈദ, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, മാംസം, ചിക്കൻ, പാൽപൊടി, ചായപ്പൊടി, അറബി ഖഹ്വ എന്നിവയ്ക്കു നൽകിവന്ന ഓഫറാണ് നിർത്തിയത്.
   You may also like:കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍ [NEWS]ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം [NEWS]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
   കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യുന്നതിനു ഇളവു നൽകപ്പെട്ട വിഭാഗങ്ങൾക്കു ആഭ്യന്തരമന്ത്രാലയം അനുമതി പത്രം നൽകുന്നുണ്ട്. ഇതിന്നായി ഏകീകൃത ഫോം നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളെ കൊണ്ട് പോവുന്ന ബസുകളിൽ ഡ്രൈർക്കു മാത്രം അനുമതി പത്രമുണ്ടായാൽ മതി. നിയമ ലംഘക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
   First published: