മലേറിയയ്ക്ക് എതിരായ 'അത്ഭുത മരുന്ന്' കോവിഡ് ചികിത്സയ്ക്കും; കയറ്റുമതി നിരോധിച്ച് ഇന്ത്യ

ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം.

News18 Malayalam | news18-malayalam
Updated: March 25, 2020, 1:37 PM IST
മലേറിയയ്ക്ക് എതിരായ 'അത്ഭുത മരുന്ന്' കോവിഡ് ചികിത്സയ്ക്കും; കയറ്റുമതി നിരോധിച്ച് ഇന്ത്യ
News18
  • Share this:
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം.

വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണു ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്.


!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

മലേറിയയ്ക്ക് എതിരെ ഉപയോഗിച്ചിരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന 'അദ്ഭുതമരുന്ന്' കോവിഡിനും ഫലപ്രദമാണെന്നു കഴിഞ്ഞദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് അറിയിച്ചിരുന്നു.

മലേറിയ മരുന്നിന് കോവിഡ് ഭേദമാക്കാന്‍ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കുവച്ചിരുന്നു. ഐസിഎംആര്‍ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം.
You may also like:Coronavirus Pandemic LIVE Updates: ഓൺലൈനിൽ മദ്യം: അന്ന് കോടതി 50,000 രൂപ പിഴ ഈടാക്കി; ഇന്ന് സർക്കാർ ആലോചിക്കുന്നു’ [NEWS]'കൊറോണയുടെ പേരിൽ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങരുത്; അറസ്റ്റ് ചെയ്യും': മുന്നറിയിപ്പുമായി കാസർകോട് കളക്ടർ [NEWS]ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും പൊലീസ് പാസ് വേണ്ട [NEWS]

കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റീന്‍ ചെയ്യപ്പെട്ട രോഗികളുമായി ഇടപഴകിയവര്‍ എന്നിവര്‍ക്കാണു മരുന്നു നല്‍കുക. ഐസിഎംആര്‍ നിയോഗിച്ച കര്‍മസമിതി, വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണപ്പെടുത്തില്‍പ്പെടുത്തിയാണ് ഇവരെ ശുപാര്‍ശ ചെയ്തത്.

സാര്‍സ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണു മരുന്നിനു പച്ചക്കൊടി കാട്ടാന്‍ ഐസിഎംആറിനെ പ്രേരിപ്പിച്ചത്.


 

 
First published: March 25, 2020, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading