നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  COVID 19| ഇന്ത്യയിൽ മരണം 273; രോഗബാധിതർ 8,447

  ഇന്ത്യയിലെ 736 ജില്ലകളിൽ 364 ഉം കോവിഡ് ബാധിത ജില്ലകളാണ്. നാല് ദിവസത്തിനുള്ളിൽ പുതുതായി 80 ജില്ലകളിൽ കോവിഡ് വ്യാപനമുണ്ടായി. നിലവിൽ രാജ്യത്തെ 49% കോവിഡ് ബാധിത പ്രദേശമാണ്.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഞായറാഴ്ച്ച വൈകിട്ട് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ‍് ബാധിതരുടെ എണ്ണം 8,447 ആയി. 918 കേസുകളുടെ വർധനവാണ് ഒരു ദിവസത്തിനിടയിൽ ഉണ്ടായത്.  273 പേർ കോവിഡ് ബാധിച്ച് മരിച്ചു.

   7,409 പേർ നിലവിൽ ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. 764 പേർ രോഗവിമുക്തരായി. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരിൽ 71 പേർ വിദേശികളാണ്.

   കൂടുതൽ പേരിലേക്ക് രോഗ വ്യാപനമുണ്ടാകുന്നതായാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 736 ജില്ലകളിൽ 364 ഉം കോവിഡ് ബാധിത ജില്ലകളാണ്. നാല് ദിവസത്തിനുള്ളിൽ പുതുതായി 80 ജില്ലകളിൽ കോവിഡ് വ്യാപനമുണ്ടായി. നിലവിൽ രാജ്യത്തെ 49% കോവിഡ് ബാധിത പ്രദേശമാണ്.

   BEST PERFORMING STORIES:കോവിഡ് പ്രതിരോധം: കേരള പൊലീസിന് കമൽഹാസന്റെ 'ബിഗ് സല്യൂട്ട്' [NEWSസൗദിയിൽ ഇന്ന് ഏഴുപേർ കൂടി മരിച്ചു; പുതിയതായി 429 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു [NEWS]കോവിഡ് സെന്ററിലെ തണ്ണിമത്തൻ വിതരണം;CPM നേതാക്കൾക്കെതിരെ പരാതി [PHOTO]

   ശനിയാഴ്ച്ച വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം 31 മരണങ്ങളാണ് രാജ്യത്തുണ്ടായത്. അതിൽ 17 മരണങ്ങൾ മഹാരാഷ്ട്രയിലാണ്. മധ്യപ്രദേശ്-3, ഡൽഹി-5, ഗുജറാത്ത്-3, തമിഴ്നാട്-2, ഉത്തർപ്രദേശ്- 1 എന്നിങ്ങനെയാണ് കണക്കുകൾ.

   മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. - 127. മധ്യപ്രദേശ്-36, ഗുജറാത്ത്-22, -ഡൽഹി-19, പഞ്ചാബ്-11, തെലങ്കാന-9, തമിഴ്നാട്-10 എന്നിങ്ങനെയാണ് മരണനിരക്ക്.

   പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ മേഖലകൾ ആക്കി തിരിച്ച് ചില മേഖലകളിൽ ഇളവ് അനുവദിക്കാൻ ആണ് സാധ്യത. കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ റെഡ് , യെല്ലോ , ഗ്രീൻ എന്നിങ്ങനെ മൂന്ന് മേഖലകൾ ആക്കി തിരിക്കാൻ ആണ് സാധ്യത. ഇതിൽ റെഡ്സോണിൽ പെടുന്ന ഹോട്ട് സ്പോട്ടുകൾ പൂർണമായി അടച്ചിടും.

   First published: